---
title: "കരിമ്പന പാലത്ത് പെട്രോൾ പമ്പ് ജീവനക്കാരനെതിരെആക്രമണം; വടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്കെതിരെയുള്ള ആക്രമണം പെരുകുന്നു"
english_title: "Attack on petrol pump employee at Karimbana Bridge; Attacks on petrol pump employees are on the rise in Vadakara."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80274/attack-on-petrol-pump-employee-at-karimbana-bridge-attacks-on-petrol-pump-employees-are-on-the-rise-in-vadakara"
published_at: "2022-11-14T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372705d4b7fa_attack.jpg"
keywords: []
---

# കരിമ്പന പാലത്ത് പെട്രോൾ പമ്പ് ജീവനക്കാരനെതിരെആക്രമണം; വടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്കെതിരെയുള്ള ആക്രമണം പെരുകുന്നു

> **Lead Summary:** **വടകര: **വടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് എതിരെയുള്ള ആക്രമണം പെരുകുന്നു. വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഘ സംഘത്തിൻറെ ആക്രമണത്തിൽ ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓയിൽ ഫ്യൂൽസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

## Article Content

**വടകര: **വടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് എതിരെയുള്ള ആക്രമണം പെരുകുന്നു. വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഘ സംഘത്തിൻറെ ആക്രമണത്തിൽ ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓയിൽ ഫ്യൂൽസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ പമ്പ് ജീവനക്കാരനായ അയനിക്കാട് കമ്പിവളപ്പിൽ വൈശാഖിനെ (24) തലക്ക് പരിക്കേറ്റതിനെ തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11:30നാണ് സംഭവം. 11:00 മണിയോടെ ബൈക്കുമായി എത്തിയ മൂന്നുപേർ പെട്രോൾ നിറച്ചതിനുശേഷം പണം നൽകാതെ തർക്കത്തിൽ ആവുകയായിരുന്നു.

തുടർന്ന് സംഘത്തിലെ രണ്ടുപേർ കല്ലുമായി എത്തുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. വൈശാഖിനെ ആക്രമിക്കുകയും ഓഫീസിലെ ഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. ആക്രമണം സംബന്ധിച്ച് ജ്യോതി ഓട്ടോ ഫ്യൂവൽസ് അധികൃതർ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരിക്ക് ഗുരുതരമല്ലാത്തതിനാൽ സഹകരണ ആശുപത്രിയിൽ നിന്നും വൈശാഖിനെ വിട്ടയച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് വടകര ജൂബിലി കുളത്തിന് സമീപമുള്ള പെട്രോൾ പമ്പിലെ ഹൃദ്രോഗിയായ 32 വയസ്സുള്ള ജീവനക്കാരനെ ഉപഭോക്താവ് ആക്രമിച്ചത്. ജോലിക്കാർക്കെതിരെ അപ്രതീക്ഷിത അക്രമങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് വടകരയിലെ പെട്രോൾ പമ്പ് ജീവനക്കാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80274/attack-on-petrol-pump-employee-at-karimbana-bridge-attacks-on-petrol-pump-employees-are-on-the-rise-in-vadakara)