---
title: "അനുമോദനവും ബോധവൽക്കരണവും; മാതൃകയായി സോഷ്യലിസ്റ്റ് കലാകായിക വേദി"
english_title: "Encouragement and Awareness; A socialist performing arts venue as a model"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80379/encouragement-and-awareness-a-socialist-performing-arts-venue-as-a-model"
published_at: "2022-11-15T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63737639bbaf9_kunnummakkara.jpg"
keywords: []
---

# അനുമോദനവും ബോധവൽക്കരണവും; മാതൃകയായി സോഷ്യലിസ്റ്റ് കലാകായിക വേദി

> **Lead Summary:** **കുന്നുമ്മക്കര:** സോഷ്യലിസ്റ്റ് കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

## Article Content

**കുന്നുമ്മക്കര:** സോഷ്യലിസ്റ്റ് കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

മടപ്പള്ളി ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് രംഗീഷ് കടവത്ത് നടത്തി.

എൽ.എസ്.എസ്. വിജയി അശ്വിൻ ബിജു, സംസ്ഥാന ജൂനിയർ അത്‌ലറ്റിക് 60 മീറ്റർ ഓട്ടം അണ്ടർ 14 ബോയ്സ് ഇനത്തിൽ ഒന്നാം സ്ഥാനം നേടിയ അഗ്നേയ് സോണിത്, ദേശീയ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവും കേരള ടീം അംഗവുമായ മൃദുല കെ.ടി, ഓണാഘോഷത്തോടനുബന്ധിച്ചും, ഗാന്ധിജയന്തി യോടനുബന്ധിച്ചും നടത്തിയ വിവിധ കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള അനുമോദനവും സമ്മാനദാനവും വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ സന്തോഷ് കുമാർ നിർവ്വഹിച്ചു.

പ്രസാദ് വിലങ്ങിൽ, ഒ.മഹേഷ് കുമാർ, എം കെ ബാബുരാജ് സംസാരിച്ചു. കലാവേദി പ്രസിഡൻറ് പി കെ ശശികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം കെ പ്രസന്ന സ്വാഗതവും, സെക്രട്ടറി ശിവദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80379/encouragement-and-awareness-a-socialist-performing-arts-venue-as-a-model)