---
title: "ജനകീയ ചർച്ച ശ്രദ്ധേയമായി; പാഠ്യ പദ്ധതി പരിഷ്കരണം കടമേരി എൽ പി സ്കൂളിൽ ജനകീയ ചർച്ച"
english_title: "The public debate was remarkable; Curriculum reform public discussion at Katameri LP School."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80381/the-public-debate-was-remarkable-curriculum-reform-public-discussion-at-katameri-lp-school"
published_at: "2022-11-15T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637378dbb8736_kadameri.jpg"
keywords: []
---

# ജനകീയ ചർച്ച ശ്രദ്ധേയമായി; പാഠ്യ പദ്ധതി പരിഷ്കരണം കടമേരി എൽ പി സ്കൂളിൽ ജനകീയ ചർച്ച

> **Lead Summary:** ** കടമേരി:** പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കടമേരി എൽ പി സ്കൂളിൽ നടന്ന ജനകീയ ചർച്ച ശ്രദ്ധേയമായി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

** കടമേരി:** പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കടമേരി എൽ പി സ്കൂളിൽ നടന്ന ജനകീയ ചർച്ച ശ്രദ്ധേയമായി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, കലാസമിതി അംഗങ്ങൾ, എസ്.എസ്.ജി ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ 26 മേഖലകളിലായി ഗ്രൂപ്പ് ചർച്ച നടത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പിടിഎ വൈസ് പ്രസിഡണ്ട് കെ ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക ആശ ടീച്ചർ സംസാരിച്ചു. എസ്.ആർജി കൺവീനർ ശ്രീനാഥ് എം, രജിന കെ. ആർ, വിനീത് ഇ.കെ, കൈലാസ് .ആർ, രവിലാൽ കടമേരി, നിഷ ശിവദാസൻ, സൗമ്യ സന്തോഷ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80381/the-public-debate-was-remarkable-curriculum-reform-public-discussion-at-katameri-lp-school)