---
title: "ആവേശമായി നടത്തം; അഴിയൂരിൽ നീർത്തട നടത്തം സംഘടിപ്പിച്ചു"
english_title: "Walking excitedly; A watershed walk was organized in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80385/walking-excitedly-a-watershed-walk-was-organized-in-azhiyur"
published_at: "2022-11-15T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63737a5fd4fc0_azhiyoor.jpg"
keywords: []
---

# ആവേശമായി നടത്തം; അഴിയൂരിൽ നീർത്തട നടത്തം സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂർ: **ആവേശമായി നടത്തം. അഴിയൂരിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ ഭാഗമായ നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് നീർത്തട നടത്തം.

## Article Content

**അഴിയൂർ: **ആവേശമായി നടത്തം. അഴിയൂരിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ ഭാഗമായ നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് നീർത്തട നടത്തം.

മണ്ണിന്റെയും ജൈവസമ്പത്തിന്റെയും ജലത്തിന്റെയും തനിമയും ഗുണവും വേണ്ട വിധം വികസനങ്ങളിൽ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. അടിസ്ഥാനപരമായി വികസന കാര്യത്തിൽ വൻ മാറ്റം വരാൻ ഇത് ഉപകാരപ്പെടും.

നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച കളത്തിൽ താഴെ നീർത്തട കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നീർത്തട നടത്തം സംഘടിപ്പിച്ചത്. വാർഡ് 6 ലെ കൈവയൽ കടവിൽ തോടിൽ നിന്നും ആരംഭിച്ച നീർത്തട ജാഥ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽറഹീംപുഴക്കൽപറമ്പത്ത് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അധ്യക്ഷത വഹിച്ചു.എം ജി എൻ ആർ ഇ ജി എസ് ഓവർസിയർ രഞ്ജിത്ത് കുമാർ പദ്ധതി വിശദീകരണം നടത്തി.

വാർഡ് മെമ്പർ സി എം സജീവൻ, ശ്രീജേഷ് കുമാർ,കടവിൽ അബൂബക്കർ എന്നിവർ സംസാരിച്ചു. നീർത്തട നടത്തത്തിൽ നിരവധി തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80385/walking-excitedly-a-watershed-walk-was-organized-in-azhiyur)