---
title: "ഗ്രാമ കേന്ദ്രം യാഥാർത്ഥ്യമായി; ഏറാമല യിൽ ഗ്രാമ കേന്ദ്രം നാടിന് സമർപ്പിച്ചു"
english_title: "The village center became a reality; At Eramala, the village center was dedicated to the nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80421/the-village-center-became-a-reality-at-eramala-the-village-center-was-dedicated-to-the-nation"
published_at: "2022-11-15T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373aa0c607c0_eramala.jpg"
keywords: []
---

# ഗ്രാമ കേന്ദ്രം യാഥാർത്ഥ്യമായി; ഏറാമല യിൽ ഗ്രാമ കേന്ദ്രം നാടിന് സമർപ്പിച്ചു

> **Lead Summary:** **ഓർക്കാട്ടേരി : **കാത്തിരിപ്പിനൊടുവിൽ ഗ്രാമ കേന്ദ്രം യാഥാർത്ഥ്യമായി. ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമ കേന്ദ്രമാണ് നാടിനു സമർപ്പിച്ചത്.

## Article Content

**ഓർക്കാട്ടേരി : **കാത്തിരിപ്പിനൊടുവിൽ ഗ്രാമ കേന്ദ്രം യാഥാർത്ഥ്യമായി. ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമ കേന്ദ്രമാണ് നാടിനു സമർപ്പിച്ചത്.

ഏറാമല ഗ്രാമപഞ്ചായത്ത് ഓർക്കാട്ടേരി സൗത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗ്രാമകേന്ദ്രത്തിന്റെയും നവീകരിച്ച അംഗണവാടിയും നാടിന് സമർപ്പിച്ചത്.

ഒരു പ്രദേശത്തിൻറെ സാംസ്കാരിക,സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഇത് മാറും. പി.എസ്‌.സി ക്ലാസുകൾ, ലൈബ്രറി, വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയവ ഗ്രാമകേന്ദ്രത്തിൽ ആരംഭിക്കുമെന് വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് പറഞ്ഞു.

ജനകീയ ഘോഷയാത്രയോട് കൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഇങ്ങോളി ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ് രാജ്.കെ, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. കെ ഗോപാലൻ, ഇല്ലത്ത് ദാമോദരൻ മാസ്റ്റർ, ദാമു .പി,കോമത്ത് വിജയൻ, കിഴക്കയിൽ ഗോപാലൻ, രാജൻ വി.ഒ.കെ, കെ.ഇ ഇസ്മായിൽ,കുഞ്ഞബ്ദുള്ള.വി.പി, ശശിമാസ്റ്റർ .കെ ,സുലൈമാൻ കെ.ഇ ,എൻ.ഉദയൻ മാസ്റ്റർ സംസാരിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ എം കെ വിനോദൻ മാസ്റ്റർ സ്വാഗതവും ട്രഷറർ പി കെ.ഹൈദ്രോസ് തുറാബ് തങ്ങൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80421/the-village-center-became-a-reality-at-eramala-the-village-center-was-dedicated-to-the-nation)