---
title: "സ്‌കൂള്‍ തുറക്കല്‍; കുന്നുമ്മക്കരയില്‍  ആരോഗ്യ ബോധവല്‍കരണ ക്ലാസ് നടത്തി"
english_title: "School opening; Health awareness class was conducted at Kunnumkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8058/school-opening-health-awareness-class-was-conducted-at-kunnumkara"
published_at: "2021-10-30T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d30596cb4d_shakkela eengoli .jpg"
keywords: []
---

# സ്‌കൂള്‍ തുറക്കല്‍; കുന്നുമ്മക്കരയില്‍  ആരോഗ്യ ബോധവല്‍കരണ ക്ലാസ് നടത്തി

> **Lead Summary:** **കുന്നുമ്മക്കര :** നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

## Article Content

**കുന്നുമ്മക്കര :** നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ് അധ്യക്ഷനായി.

ജെ. എച്ച്. ഐ സുനില്‍ കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി.

ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം ടി. കെ പ്രമോദ്, ഡോക്ടര്‍ ഇല്ലിയാസ് ടി. എന്‍, ജെ. എച്ച്. ഐ ബിജു, പി. ടി. എ പ്രസിഡന്റ് മഹേന്ദ്രന്‍ കെ. പി, റിലേഷ് ഇ. ടി, രേഷ്മ കെ. പി എന്നിവര്‍ സംസാരിച്ചു. ജയേഷ് മാസ്റ്റര്‍ സ്വാഗതവും ഷാനി മാസ്റ്റര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8058/school-opening-health-awareness-class-was-conducted-at-kunnumkara)