---
title: "ഒഞ്ചിയത്തും ജൈവ സുരക്ഷ; ജൈവസുരക്ഷയ്ക്ക് ഒഞ്ചിയത്ത് നീർച്ചാൽ നടത്തം"
english_title: "Walking through the single stream for bio-security"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80625/walking-through-the-single-stream-for-bio-security"
published_at: "2022-11-16T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374ffe4b6b69_onchiyam.jpg"
keywords: []
---

# ഒഞ്ചിയത്തും ജൈവ സുരക്ഷ; ജൈവസുരക്ഷയ്ക്ക് ഒഞ്ചിയത്ത് നീർച്ചാൽ നടത്തം

> **Lead Summary:** ** ഒഞ്ചിയം:** ഒഞ്ചിയത്തും ഇനി ജൈവ സുരക്ഷ. ജൈവ സുരക്ഷക്ക് ഒഞ്ചിയത്ത് നീർച്ചാൽ നടത്തം. ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു.

## Article Content

** ഒഞ്ചിയം:** ഒഞ്ചിയത്തും ഇനി ജൈവ സുരക്ഷ. ജൈവ സുരക്ഷക്ക് ഒഞ്ചിയത്ത് നീർച്ചാൽ നടത്തം. ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു.

ഗ്രാമ പഞ്ചായത്തിലെ ചെറുതും വലുതുമായ അഞ്ചു നീർത്തടങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇതോടെ പ്രദേശത്തെ തൊഴിൽ സാധ്യത വർധിക്കുന്നതിനോടൊപ്പം തന്നെ മണ്ണു ജല സംരക്ഷണവും, ജൈവ സുരക്ഷയും സാധ്യമാകും.

പദ്ധതിയുടെ ജനകീയ വിളംബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നീർചാൽ നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്‌ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ റഹീസ നൗഷാദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ബി. ഡി.ഒ പുരുഷോത്തമൻ, ജോ:ബി.ഡി.ഒ ഹരികുമാർ, സ്ഥിരം സമിതി അംഗങ്ങളായ സുധീർ മഠത്തിൽ, ശാരദ വത്സൻ, നവ കേരള മിഷൻ ഹരിതകേരളം റിസോഴ്സ് പേഴ്സൺ ഷംന എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി രജുലാൽ എം.പി. സ്വാഗതവും, വാർഡ് മെമ്പർ പ്രമീള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80625/walking-through-the-single-stream-for-bio-security)