---
title: "കോവിഡ് നിയമലംഘനം: ജില്ലയില്‍  95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു"
english_title: " Kovid Violation: 95 cases registered in the district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8066/kovid-violation-95-cases-registered-in-the-district"
published_at: "2021-10-30T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d396ecb80f_police .jpg"
keywords: []
---

# കോവിഡ് നിയമലംഘനം: ജില്ലയില്‍  95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

> **Lead Summary:** വടകര: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

## Article Content

വടകര: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നഗര പരിധിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 51 കേസുകളും റൂറലില്‍ 37 കേസുകളുമെടുത്തു.

** സ്‌പോട്ട് അഡ്മിഷന്‍ 3,5 തീയതികളില്‍ **

പാലക്കാട് കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

നവംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിനും (യോഗ്യത എസ്.എസ്.എല്‍.സി), അഞ്ചിന് രാവിലെ 11 മണിക്ക് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേക്കുമാണ് (യോഗ്യത എസ്.എസ്.എല്‍.സി) അഡ്മിഷന്‍ നടത്തുന്നത്.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തിച്ചേരണം. വിവരങ്ങള്‍ക്ക് 04912504599, 9847597587.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8066/kovid-violation-95-cases-registered-in-the-district)