---
title: "ഓർക്കാട്ടേരിയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ലയൺസ് ക്ലബ് പ്രവർത്തകർ നാടിന് സമർപ്പിച്ചു"
english_title: "Bus waiting center at Orkhateri was dedicated to the nation by the Lions Club workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80687/bus-waiting-center-at-orkhateri-was-dedicated-to-the-nation-by-the-lions-club-workers"
published_at: "2022-11-17T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375d4ba06b15_orkkatteri.jpg"
keywords: []
---

# ഓർക്കാട്ടേരിയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ലയൺസ് ക്ലബ് പ്രവർത്തകർ നാടിന് സമർപ്പിച്ചു

> **Lead Summary:** **വടകര : **ഓര്‍ക്കാട്ടേരി ലയണ്‍സ് ക്ലബ് ഓര്‍ക്കാട്ടേരി ഗവ. ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ബസ്സ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടന കര്‍മ്മം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ നിര്‍വ്വഹിച്ചു.

## Article Content

**വടകര : **ഓര്‍ക്കാട്ടേരി ലയണ്‍സ് ക്ലബ് ഓര്‍ക്കാട്ടേരി ഗവ. ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ബസ്സ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടന കര്‍മ്മം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ നിര്‍വ്വഹിച്ചു.

ലയണ്‍സ് ക്ലബ് പ്രസിഡന്റ് കുനിയില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ റീജിണല്‍ ചെയര്‍പേഴ്‌സണ്‍ ബൈജു, ഡിസ്ട്രിക്റ്റ് ചെയര്‍പേഴസണ്‍ രാഘവന്‍ നുഞ്ഞിയില്‍, ഡോ.വി.കുമാരന്‍, എന്‍. ബാബു, കെ.പി.ദിനേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സെക്രട്ടറി ടി.എന്‍.കെ പ്രഭാകരന്‍ സ്വാഗതവും വിജിഷ് പുതിയേടത്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80687/bus-waiting-center-at-orkhateri-was-dedicated-to-the-nation-by-the-lions-club-workers)