---
title: "അഭിമാനത്തിളക്കത്തിൽ ഒരു നാട്; സമീപവാസികളായ രണ്ട് വിദ്യാർത്ഥിനികൾക്ക് എംബിബിഎസ് വിജയം "
english_title: "Two female students from Chorod got brilliant success in MBBS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80707/two-female-students-from-chorod-got-brilliant-success-in-mbbs"
published_at: "2022-11-17T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e5724fae6_mbbs.jpg"
keywords: []
---

# അഭിമാനത്തിളക്കത്തിൽ ഒരു നാട്; സമീപവാസികളായ രണ്ട് വിദ്യാർത്ഥിനികൾക്ക് എംബിബിഎസ് വിജയം 

> **Lead Summary:** ** വടകര: **അഭിമാന തിളക്കത്തിൽ ഒരു നാട്. സമീപവാസികളായ രണ്ടു വിദ്യാർത്ഥിനികൾക്ക് എംബിബിഎസിൽ മിന്നും വിജയം. ചോറോട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സമീപവാസികളായ രണ്ടു വിദ്യാർത്ഥിനികളാണ് ഫസ്റ്റ് ക്ലാസ് ഓടെ എംബിബിഎസ് പാസായത്.

## Article Content

** വടകര: **അഭിമാന തിളക്കത്തിൽ ഒരു നാട്. സമീപവാസികളായ രണ്ടു വിദ്യാർത്ഥിനികൾക്ക് എംബിബിഎസിൽ മിന്നും വിജയം. ചോറോട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സമീപവാസികളായ രണ്ടു വിദ്യാർത്ഥിനികളാണ് ഫസ്റ്റ് ക്ലാസ് ഓടെ എംബിബിഎസ് പാസായത്.

ആദിത്യാ സതീഷ്, രേഷ്മ റാം എന്നിവരാണ് ചരിത്ര വിജയം നേടിയത്. കെ എ എം യു പി സ്കൂൾ പരിസരത്തെ ചെറ്റയിൽ സതീശന്റെയും ബിന്ദുവിന്റെയും മകളാണ് ആദിത്യ സതീഷ്.

പുനത്തിൽ രമേശന്റെയും മഹിള കോൺഗ്രസ് ചോറോട് മണ്ഡലം ഭാരവാഹി സുഷമയുടെയും മകളാണ് രേഷ്ന റാം. ആദിത്യ സതീഷ് ഗോകുലം മെഡിക്കൽ കോളേജിലും, രേഷ്ന റാം തൊടുപുഴ മെഡിക്കൽ കോളേജിലുമാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.

ഇരുവരെയും കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ അഡ്വ: ഐ മൂസ ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നൽകി വിദ്യാർത്ഥിനികളെ അനുമോദിച്ചു . പുറന്തോടത്ത് സുകുമാരൻ, കൂടാളി അശോകൻ, കെ.ജി രാഗേഷ്, ടി ലക്ഷ്മണൻ, എ.ഭാസ്കരൻ, ഗോകുലൻ തുടങ്ങിയർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80707/two-female-students-from-chorod-got-brilliant-success-in-mbbs)