---
title: "മേമുണ്ട ഹയര്‍ സെക്കണ്ടറിയില്‍  നവീകരിച്ച പാചകപ്പുര സജ്ജമായി"
english_title: " Renovated kitchen set up at Memunda Higher Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8071/renovated-kitchen-set-up-at-memunda-higher-secondary"
published_at: "2021-10-30T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d40d1e03e6_pachakappura memunda .jpg"
keywords: []
---

# മേമുണ്ട ഹയര്‍ സെക്കണ്ടറിയില്‍  നവീകരിച്ച പാചകപ്പുര സജ്ജമായി

> **Lead Summary:** വടകര: മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ വിപുലവും, സൗകര്യപ്രദവുമായ സംവിധാനം ഒരുക്കുന്നതിനുവേണ്ടി പുതിയ കെട്ടിടം സജ്ജമായി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് മുന്‍മന്ത്രി ടി പി രാമകൃഷ്ണന്റെ താല്പര്യപ്രകാരം ബിവറേജസ് കോര്‍പറേഷന്റെ പൊതുനന്മാഫണ്ട് 25 ലക്ഷം രൂപ മേമുണ്ട സ്‌കൂളിന് അനുവദിക്കുകയായിരുന്നു.

## Article Content

വടകര: മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ വിപുലവും, സൗകര്യപ്രദവുമായ സംവിധാനം ഒരുക്കുന്നതിനുവേണ്ടി പുതിയ കെട്ടിടം സജ്ജമായി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് മുന്‍മന്ത്രി ടി പി രാമകൃഷ്ണന്റെ താല്പര്യപ്രകാരം ബിവറേജസ് കോര്‍പറേഷന്റെ പൊതുനന്മാഫണ്ട് 25 ലക്ഷം രൂപ മേമുണ്ട സ്‌കൂളിന് അനുവദിക്കുകയായിരുന്നു.

പ്രസ്തുത ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തില്‍ അഞ്ചു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായി ഗുണനിലവാരവും പോഷക സമൃദ്ധവുമായ ഭക്ഷണം കൃത്യസമയങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള പാചകപ്പുര നിര്‍മ്മിക്കുകയായിരുന്നു . ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്തത്.

പാചകപ്പുരയുടെ ഉദ്ഘാടനം ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. 

വടകര ഡിഇഒ സി കെ വാസു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സുബീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ കെ സിമി, പ്രശാന്ത് കുമാര്‍, മാനേജര്‍ പി രാജന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ പി പത്സലന്‍, പ്രിന്‍സിപ്പാള്‍ പി കെ കൃഷ്ണദാസ്, പിടിഎ പ്രസിഡണ്ട് സി വത്സകുമാര്‍, എംപിടിഎ പ്രസിഡണ്ട് ജയശ്രീ ദിലീപ്, സി എം ഷാജി, വിനോദ് ചെറിയത്ത്, എം കെ ഇബ്രാഹിം ഹാജി, എം സന്തോഷ് കുമാര്‍, ടി മോഹന്‍ദാസ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. പി പി പ്രഭാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8071/renovated-kitchen-set-up-at-memunda-higher-secondary)