---
title: "വടകരയില്‍ യൂത്ത്  കോണ്‍ഗ്രസ് ഐക്യ സദസ്സ്"
english_title: "'United India' as part of 'campaign'  Youth Congress United Audience in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8076/united-india-as-part-of-campaign-youth-congress-united-audience-in-vatakara"
published_at: "2021-10-30T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d496119cb0_k muralledran mp .jpg"
keywords: []
---

# വടകരയില്‍ യൂത്ത്  കോണ്‍ഗ്രസ് ഐക്യ സദസ്സ്

> **Lead Summary:** വടകര: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത 'യുണൈറ്റഡ് ഇന്ത്യ' ക്യാപയിനിന്റെ ഭാഗമായി 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല ' എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മറ്റി ഐക്യ സദസ്സ് നടത്തി.

## Article Content

വടകര: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത 'യുണൈറ്റഡ് ഇന്ത്യ' ക്യാപയിനിന്റെ ഭാഗമായി 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല ' എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മറ്റി ഐക്യ സദസ്സ് നടത്തി.

കെ.മുരളീധരന്‍ എം. പി ഉദ്്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുബിന്‍മടപ്പള്ളി അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. പി ദുല്‍ഖിഫില്‍ മുഖ്യ പ്രഭാഷണം നടത്തി.

ഇ.കെ ശീതള്‍രാജ്, അഡ്വ: നജ്മല്‍. പി. ടി. കെ, ടി.വി സുധീര്‍ കുമാര്‍, കാവില്‍ രാധാകൃഷ്ണന്‍, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരന്‍ , വി. കെ. പ്രേമന്‍, നല്ലാടത്ത് രാഘവന്‍, സജിത്ത് മാരാര്‍, പ്രഭിന്‍പാക്കയില്‍, കെ കെ കൃഷ്ണദാസ്, അഖില്‍ നന്ദാനത്ത്, അഭിനന്ദ് ജെ മാധവ്, ബിപിന്‍ പുറങ്കര, ലിജി പുതിയേടത്ത്, അജേഷ് കോയാന്റവിട, അല്‍ത്താഫ് ഒഞ്ചിയം, ഷെജീര്‍ ഏറാമല. സിജു പുഞ്ചിരിമില്‍, അനന്ദു വി കെ, മുഹമ്മദ് മിറാഷ്, സിബിന്‍ല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8076/united-india-as-part-of-campaign-youth-congress-united-audience-in-vatakara)