---
title: "കേരളത്തിൽ നടക്കുന്നത് സെൽ ഭരണം- കെ മുരളീധരൻ എംപി."
english_title: "Cell governance is happening in Kerala - K Muralidharan MP."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80764/cell-governance-is-happening-in-kerala-k-muralidharan-mp"
published_at: "2022-11-17T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63762379ad223_muraleedaran.jpg"
keywords: []
---

# കേരളത്തിൽ നടക്കുന്നത് സെൽ ഭരണം- കെ മുരളീധരൻ എംപി.

> **Lead Summary:** ** വടകര:** കേരളത്തിൽ നടക്കുന്നത് സെൽ ഭരണമെന്ന് കെ. മുരളീധരൻ എംപി. അഴിമതിക്കാരുടെയും പിൻവാതിൽ നിയമനക്കാരുടെയും സെൽഭരണമാണ് തുടരുന്നത്. പൊലീസ് സ്റ്റേഷനുകളിൽ പരാതി കൊടുക്കാൻ പോലും ആളുകൾക്ക് ഭയമാണ്.

## Article Content

** വടകര:** കേരളത്തിൽ നടക്കുന്നത് സെൽ ഭരണമെന്ന് കെ. മുരളീധരൻ എംപി. അഴിമതിക്കാരുടെയും പിൻവാതിൽ നിയമനക്കാരുടെയും സെൽഭരണമാണ് തുടരുന്നത്. പൊലീസ് സ്റ്റേഷനുകളിൽ പരാതി കൊടുക്കാൻ പോലും ആളുകൾക്ക് ഭയമാണ്.

പരാതിക്കാരായ സ്ത്രീകളെ സ്റ്റേഷനിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥ പോലുമുണ്ട്. 50 കോടി രൂപ ചെലവാക്കി നവോത്ഥാന മതിൽ കെട്ടിയവർ തന്നെ ശവം തിന്നുന്നവരായതാണ് പിണറായി സർക്കാരിന്റെ നേട്ടമെന്ന് മുരളീധരൻ പരിഹസിച്ചു.

വിലക്കയറ്റത്തിനും, പിൻവാതിൽ നിയമനത്തിനുമെതിരെ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചോറോട് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.

ക്രമസമാധാന പാലനം മുമ്പെങ്ങുമില്ലാത്തവിധം തകർന്ന കേരളത്തിൽ പിണറായി വിജയന്റെ രാജിയല്ലാതെ മറ്റു രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി മെമ്പർ അഡ്വ: ഐ മൂസ, പിൻവാതിൽ നിയമനം പിണറായി സർക്കാരിന്റെ ഭരണ നേട്ടമാണെന്നും, യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നുവെന്നും കുറ്റപ്പെടുത്തി.

കോട്ടയിൽ രാധാകൃഷ്ണൻ, പുറന്തോ ടത്ത് സുകുമാരൻ, കൂടാളി അശോകൻ, കെ.പി കരുണൻ, സുബിൻ മടപ്പള്ളി, രാജേഷ് ചോറോട്, കെ.കെ റിനീഷ്, കെ.ജി രാഗഷ്, ആർ.കെ പ്രവീൺകുമാർ, കെ. ഗോപാലകൃഷ്ണൻ, സജിത്ത് മാരാർ, കെ.കെ കൃഷ്ണദാസ്, എൻ.കെ പ്രകാശൻ സംസാരിച്ചു. വള്ളിക്കാട് ബാലവാടിക്ക് സമീപം നടന്ന ചടങ്ങിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും, അഭ്യുദകാംക്ഷികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80764/cell-governance-is-happening-in-kerala-k-muralidharan-mp)