---
title: "കടലിന്റെ മക്കൾക്ക് ആശ്വാസം; ഇനി കസേരയിൽ ഇരുന്നു പഠിക്കാം "
english_title: "Relief to the children of the sea; Now sit on the chair and study"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80851/relief-to-the-children-of-the-sea-now-sit-on-the-chair-and-study"
published_at: "2022-11-18T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63772258940c5_azhiyur.jpg"
keywords: []
---

# കടലിന്റെ മക്കൾക്ക് ആശ്വാസം; ഇനി കസേരയിൽ ഇരുന്നു പഠിക്കാം 

> **Lead Summary:** **അഴിയൂർ: **കടലിന്റെ മക്കൾക്ക് ആശ്വാസം. ഇനി കസേരയിലിരുന്ന് പഠിക്കുവാനും, മേശയാൽ എഴുതുവാനും സാധിക്കും. അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ വാർഷികപദ്ധതി 2022-2023ൽ ഉൾപ്പെടുത്തിയാണ് ഫണ്ട് സമാഹരിച്ചത്.

## Article Content

**അഴിയൂർ: **കടലിന്റെ മക്കൾക്ക് ആശ്വാസം. ഇനി കസേരയിലിരുന്ന് പഠിക്കുവാനും, മേശയാൽ എഴുതുവാനും സാധിക്കും. അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ വാർഷികപദ്ധതി 2022-2023ൽ ഉൾപ്പെടുത്തിയാണ് ഫണ്ട് സമാഹരിച്ചത്.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ വിതരണം ചെയ്തു. പരിപാടിയിൽ ഫിഷറീസ് ഓഫീസർ ബാബു എം, വാർഡ് മെമ്പർമാരായ ലീല കെ , പ്രീത പി കെ ,കവിത അനിൽകുമാർ , അനിഷ ആനന്ദസദനം,രമ്യ കരോടി,മൈമുന ടീച്ചർ,സാലിം പുനത്തിൽ, സീനത്ത് ബഷീർ,സാജിദ് നെല്ലോളി,സാഗർമിത്ര അഭിലാഷ് കെ ടി കെ, അമിത അശോക്, പ്രൊമോട്ടർമാരായ അപർണ കെ പി, റോഷിൻ കെ പി, സിവിൻ നാഥ്‌ എന്നിവർ സംസാരിച്ചു.

വിതരണ ചടങ്ങിൽ നിരവധി മത്സ്യത്തൊഴിലാളികൾ, കുട്ടികൾ, അമ്മമാർ എന്നിവർ ഉൾപ്പെടെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80851/relief-to-the-children-of-the-sea-now-sit-on-the-chair-and-study)