---
title: "സൂക്ഷിക്കുക; പൊതുസ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ചാൽ നടപടി "
english_title: "Keep; Action if boards are placed in public places"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80861/keep-action-if-boards-are-placed-in-public-places"
published_at: "2022-11-18T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63772f487e0ff_villyapalli.jpg"
keywords: []
---

# സൂക്ഷിക്കുക; പൊതുസ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ചാൽ നടപടി 

> **Lead Summary:** **വില്യാപ്പള്ളി: **സൂക്ഷിക്കുക, പൊതു സ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ചാൽ ഉടൻ നടപടി. വില്യാപ്പള്ളി ടൗണിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ, ബാനറുകൾ, നോട്ടീസുകൾ, എന്നിവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരായ പി കെ ശ്രീധരൻ, സിബിൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.

## Article Content

**വില്യാപ്പള്ളി: **സൂക്ഷിക്കുക, പൊതു സ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ചാൽ ഉടൻ നടപടി. വില്യാപ്പള്ളി ടൗണിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ, ബാനറുകൾ, നോട്ടീസുകൾ, എന്നിവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരായ പി കെ ശ്രീധരൻ, സിബിൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.

7 ബാനറുകൾ, 12 വിനൈയിൽ ബോർഡുകൾ, വലിയ 4 പരസ്യ ബോർഡുകൾ, തൂണുകളിൽ കെട്ടിത്തൂക്കിയ 30ലധികം ചെറിയ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത്.

പൊതുസ്ഥലത്ത് സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണമെന്ന് കാണിച്ച് പഞ്ചായത്ത് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

എന്നാൽ എടുത്തു മാറ്റേണ്ട തീയതി അവസാനിച്ചതിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്യലിന്റെ തുടർച്ചയായാണ് ഇന്നത്തെ നടപടി. തുടർന്നും ബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴയടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80861/keep-action-if-boards-are-placed-in-public-places)