---
title: "റെയിൽവേ പാർക്കിങ്ഫീ; ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് "
english_title: "Railway Parking Fee; Auto workers to protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/80981/railway-parking-fee-auto-workers-to-protest"
published_at: "2022-11-18T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377bebb1d168_auto.jpg"
keywords: []
---

# റെയിൽവേ പാർക്കിങ്ഫീ; ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** ** വടകര:** റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾക്ക് കാർട്ട് ലൈസൻസ് എന്ന പേരിൽ പാർക്കിങ് ഫീസ് ഈടാക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.

## Article Content

** വടകര:** റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾക്ക് കാർട്ട് ലൈസൻസ് എന്ന പേരിൽ പാർക്കിങ് ഫീസ് ഈടാക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇന്നലെ തൊഴിലാളികൾ വടകരയിൽ ഒപ്പു ശേഖരണം നടത്തി. തുടർന്ന് തൊഴിലാളികൾ ഒന്നടങ്കം റയിൽവേ അധികൃതർക്കും, എം.പിക്കും, എം.എൽ.എക്കും നിവേദനം നൽകും.

അടിക്കടിയുള്ള ഇന്ധന വില വർധനവിൽ തൊഴിലാളികൾ പൊറുതിമുട്ടുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വർഷത്തേക്ക് 1416 രൂപ പാർക്കിങ് ഫീസായി കെട്ടിവെക്കണമെന്ന നിയമം മനുഷ്യത്വ വിരുദ്ധമാണെന്ന് തൊഴിലാളികൾ പറഞ്ഞു.

റെയിൽവേ ഉത്തരവ് പുന:പരിശോധിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും വടകര ഓട്ടോ തൊഴിലാളി കൂട്ടായ്മ നേതൃത്വം വ്യക്തമാക്കി.

തൊഴിലാളികൾ ആരും ഈ തുക അടക്കരുതെന്നും, ഒറ്റക്കെട്ടായി എല്ലാവരും ഈ പോരാട്ടത്തിൽ അണിനിരക്കണമെന്നും തൊഴിലാളികൂട്ടായ്മ്മ ആഹ്വനം ചെയ്തു. ഒപ്പുശേഖരണത്തിനു ഉണ്ണി, അനസ്,സുധീർ,ചന്ദ്രൻ, രമേശൻ, രാജീവൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/80981/railway-parking-fee-auto-workers-to-protest)