---
title: "ദിയ ബിജുവിന് വടകരയില്‍  സ്വീകരണം നല്‍കി"
english_title: "In Vadakara Reception given to Diya Biju"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8103/in-vadakara-reception-given-to-diya-biju"
published_at: "2021-10-30T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d861cbae57_diya biju .jpg"
keywords: []
---

# ദിയ ബിജുവിന് വടകരയില്‍  സ്വീകരണം നല്‍കി

> **Lead Summary:** **വടകര: **ബാല ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ദിയ ബിജുവിന് വടകരയില്‍ സ്വീകരണം നല്‍കി. എം പി വീരേന്ദ്ര കുമാര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി എല്‍ ജെ ഡി ജില്ലാ സെക്രട്ടറി എ.ടി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ബാല ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ദിയ ബിജുവിന് വടകരയില്‍ സ്വീകരണം നല്‍കി. എം പി വീരേന്ദ്ര കുമാര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി എല്‍ ജെ ഡി ജില്ലാ സെക്രട്ടറി എ.ടി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

കെ. കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പ്രസാദ് വിലങ്ങില്‍, ദീപു കളരിക്കണ്ടി, വനജ രാജേന്ദ്രന്‍, രഞ്ജിത്ത് കാരാട്ട് എന്നിവര്‍ സംസാരിച്ചു. ബാല ജനത വടകര മണ്ഡലം ബാല കലോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8103/in-vadakara-reception-given-to-diya-biju)