---
title: "സ്കോർപിയോൺ ചാമ്പ്യന്മാരായി വടകര നഗരസഭ കേരളോത്സവം "
english_title: "Vadakara Municipal Kerala Festival as Scorpion Champions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81549/vadakara-municipal-kerala-festival-as-scorpion-champions"
published_at: "2022-11-22T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cd43133ea8_vadakara_nagarasabha_keralolsavam.jpg"
keywords: []
---

# സ്കോർപിയോൺ ചാമ്പ്യന്മാരായി വടകര നഗരസഭ കേരളോത്സവം 

> **Lead Summary:** ** വടകര:** വടകര നഗരസഭ കേരളോത്സവം. സ്കോർപിയോൺ ( വണ്ണാത്തി ഗേറ്റ് ) ചാമ്പ്യന്മാരായി. നവംബർ 11 മുതൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ നഗരസഭ കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു.

## Article Content

** വടകര:** വടകര നഗരസഭ കേരളോത്സവം. സ്കോർപിയോൺ ( വണ്ണാത്തി ഗേറ്റ് ) ചാമ്പ്യന്മാരായി. നവംബർ 11 മുതൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ നഗരസഭ കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു.

മേപ്പയിൽ 29-ാം വാർഡിൽ വട്ടക്കണ്ടി ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം സിനിമ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.കെ വനജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ . പി സജീവ് കുമാർ,സിന്ധു പ്രേമൻ, കൗൺസിലർമാരായ സതീശൻ മാസ്റ്റർ, അസീസ് മാസ്റ്റർ, റീജ പറമ്പത്ത്, ലീബ സംഘാടകസമിതി കൺവീനർ എ.പി രവീന്ദ്രൻ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81549/vadakara-municipal-kerala-festival-as-scorpion-champions)