---
title: "ഓട്ടോറിക്ഷകളിൽ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി "
english_title: "Theft in autorickshaws; Police started investigation."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81578/theft-in-autorickshaws-police-started-investigation"
published_at: "2022-11-22T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cf73b73c74_police.jpg"
keywords: []
---

# ഓട്ടോറിക്ഷകളിൽ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി 

> **Lead Summary:** **ഓർക്കാട്ടേരി:** മുയിപ്രയിലെ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ മോഷണം. കഴിഞ്ഞദിവസം രാത്രിയിൽ വീട്ടുമുറ്റങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളിലാണ് മോഷണം നടന്നത്.

## Article Content

**ഓർക്കാട്ടേരി:** മുയിപ്രയിലെ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ മോഷണം. കഴിഞ്ഞദിവസം രാത്രിയിൽ വീട്ടുമുറ്റങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളിലാണ് മോഷണം നടന്നത്.

ഞാറ്റോത്ത് താഴെക്കുനി വിപിൻ ലാലിന്റെ ഓട്ടോയുടെ സൈഡ് ബോക്സിൽ നിന്ന് 28,000 രൂപ, എടിഎം കാർഡ്, ലൈസൻസ്, ആധാർ കാർഡ് എന്നിവ മോഷണം പോയി.

മീത്തലെ പീടികയിൽ പ്രഭാകരൻ, പുനത്തികണ്ടി രാംദാസ്, മീത്തലെ പീടികയിൽ വിജീഷ് എന്നിവരുടെ ഓട്ടോറിക്ഷകളിലും ഡിഷുകളിലും മറ്റും തുറന്നു രേഖകൾ നശിപ്പിച്ച നിലയിലാണ്.

ഇവരുടെ ഓട്ടോകളിൽ നിന്നടക്കം പണം നഷ്ടമായി. സംഭവത്തിൽ എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81578/theft-in-autorickshaws-police-started-investigation)