---
title: "കാത്തിരിപ്പിന് വിട; ഡ്രെയിനേജ് നിർമ്മാണം ആരംഭിച്ചു "
english_title: "Goodbye to waiting; Drainage construction started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81697/goodbye-to-waiting-drainage-construction-started"
published_at: "2022-11-23T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e26866067d_AZHIYOOR.jpg"
keywords: []
---

# കാത്തിരിപ്പിന് വിട; ഡ്രെയിനേജ് നിർമ്മാണം ആരംഭിച്ചു 

> **Lead Summary:** **അഴിയൂർ:** കാത്തിരിപ്പിന് വിട. ഡ്രൈനേജ് നിർമ്മാണം ആരംഭിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ നസ്രിനാസ് ഡ്രൈനേജ് നിർമ്മാണമാണ് ആരംഭിച്ചത്.

## Article Content

**അഴിയൂർ:** കാത്തിരിപ്പിന് വിട. ഡ്രൈനേജ് നിർമ്മാണം ആരംഭിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ നസ്രിനാസ് ഡ്രൈനേജ് നിർമ്മാണമാണ് ആരംഭിച്ചത്.

സി എഫ് സി(കേന്ദ്ര ഫിനാൻഷ്യൽ കോർപ്പറേഷൻ ഗ്രാൻഡ്) ഫണ്ടിൽ നിന്നും എട്ടു ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന നസ്രിനാസ് ഡ്രൈനേജിന്റെ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു.

വാർഡ് കൺവീനർ സാഹിർ പുനത്തിൽ, പതിനാറാം വാർഡ് മെമ്പർ സാലിം പുനത്തിൽ, അബൂട്ടി, ഇക്ബാൽ. കെ. കെ, സവാദ് വി.പി, റഹീസ്, അൽഫിദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാലങ്ങളായുള്ള നാട്ടുകാരുടെ ഡ്രെയിനേജ് പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81697/goodbye-to-waiting-drainage-construction-started)