---
title: "വടകരയിൽ ഇനി വസന്തോത്സവം; ജില്ലാ സ്കൂൾ കലോത്സവ വരവറിയിച്ച് വിളംബര ജാഥ"
english_title: "Spring festival in Vadakara; District School Kalotsava Welcome Procession"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81715/spring-festival-in-vadakara-district-school-kalotsava-welcome-procession"
published_at: "2022-11-23T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e417e0993f_vilambara_jadha.jpg"
keywords: []
---

# വടകരയിൽ ഇനി വസന്തോത്സവം; ജില്ലാ സ്കൂൾ കലോത്സവ വരവറിയിച്ച് വിളംബര ജാഥ

> **Lead Summary:** **വടകര: **പാട്ടും ആട്ടവും മേളവുമായി വടകര നഗരത്തിൽ ഇനി കൗമാര വസന്തോത്സവം.ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ വരവറിയിച്ച് വടകരയെ ഇളക്കിമറിച്ചു കൊണ്ട് വിളംബര ജാഥ. വടകര സെൻറ് ആന്റണീസ് സ്കൂളിൽ നിന്നും ആരംഭിച്ച റാലി വടകര പുതിയ ബസ്റ്റാൻഡ് സമീപം സമാപിച്ചു.

## Article Content

**വടകര: **പാട്ടും ആട്ടവും മേളവുമായി വടകര നഗരത്തിൽ ഇനി കൗമാര വസന്തോത്സവം.ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ വരവറിയിച്ച് വടകരയെ ഇളക്കിമറിച്ചു കൊണ്ട് വിളംബര ജാഥ. വടകര സെൻറ് ആന്റണീസ് സ്കൂളിൽ നിന്നും ആരംഭിച്ച റാലി വടകര പുതിയ ബസ്റ്റാൻഡ് സമീപം സമാപിച്ചു.

റാലിയിൽ വടകര എംഎൽഎ കെ.കെ രമ, നഗരസഭ ചെയർപേഴ്സൺ പി ബിന്ദു, സെൻറ് ആൻറണീസ് സ്കൂൾ ഭാരവാഹികൾ അടക്കമുള്ളവർ പങ്കെടുത്തു. 61ാ മത് കോഴിക്കോട് റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം നവംബർ 26, 28, 29, 30 ഡിസംബർ 1 തീയതികളിലായി വടകരയിൽ നടക്കും. സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളും സമീപസ്ഥലങ്ങളായ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളും വേദികളായാണ് കലോത്സവം നടക്കുക.

**

അനുബന്ധമായി അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവയും നടക്കും. 26 ന് സെന്റ് ആന്റണിസ് സ്കൂളിലും ബി.ഇ.എം സ്കൂളിലുമായാണ് രചനാ മത്സരങ്ങൾ നടക്കുക. 19 വേദികളിലായി 300 ഓളം ഇനങ്ങളിൽ 8000ത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

വേദികൾ**

1. നടനം - സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഗ്രൗണ്ട്

2. അരീന - ടൗൺഹാൾ

3. ചിലങ്ക - സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഹാൾ (upstair)

4. ലയം - സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എൽ.പി ഹാൾ (upstair) ആട്ടം - ഗവ. ടെക്നിക്കൽ എച്ച്.എസ് നട്ട്സ്ട്രീറ്റ് വടകര (ജെ.ടി.എസ്) സ്റ്റേജ്

5. 11. കേളി - എസ്.ജി.എം,എസ്.ബി..ഹാൾ 12. ശ്രുതി - കേളു ഏട്ടൻ സ്മാരക ഹാൾ 13. റിഥം - സി.ഐ.ടി.യു ഹാൾ (പാർക്കിന് സമീപം) 14. മൈലാഞ്ചി - എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ്(താഴെ അങ്ങാടി വടകര) മുനിസിപ്പൽ പാർക്കിന് സമീപമുള്ള ശ്രീനാരായണ സ്കൂളിൽ ഒരുക്കുന്ന

6. യവനിക - ടൗൺഹാളിന് മുന്നിലുളള ഗ്രൗണ്ട്

7. മയൂരം - എസ്.ജി.എം.എസ്.ബി. (മുൻവശം ഗ്രൗണ്ട്)

8. മേളം - ബി.ഇ.എം സ്റ്റേജ് (താഴെ ഗ്രൗണ്ട്)

9. ഭാവം - ബി.ഇ.എം ഹാൾ (പുതിയ കെട്ടിടം, upstair)

10. പ്രൗഢം - ബി.ഇ.എം ഹാൾ (പഴയ കെട്ടിടം, ഗെയിറ്റിന് സമീപം)

15. ഗസൽ - എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ് (മുൻവശം ഗ്രൗണ്ട്)

16. രാഗം എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ് (പ്ലസ് ടു ഹാൾ upstair)

17. മെഹർജാൻ - എസ്.എൻ.ഡി.പി ഓഫീസ് (It Floor)

18. ഖാഫിയ - എസ്.എൻ.ഡി.പി ഓഫീസ് (20 Floor)

19. ശ്രീ നാരായണ എച്ച്.എസ്.എസ് ഗ്രൗണ്ട്.

ഭക്ഷണശാലയിൽ ദിവസവും 10000 പേർക്ക് 6 കൗണ്ടറുകളിലായി ഭക്ഷണം വിളമ്പും വി.എച്ച്.എസ്.എസ്, സെന്റ് ആന്റണീസ് എച്ച്.എസ്, ബി.ഇ.എം. എച്ച്.എസ്, എം.യു.എം ജില്ലകൾക്കുള്ള അക്കമഡേഷൻ ഒരുക്കിയിരിക്കുന്നത്. വിജയികൾക്ക് പുരസ്കാരങ്ങളും പ്രശംസാ പത്രങ്ങളും ട്രോഫി കമ്മിറ്റി ഒരുക്കുന്നുണ്ട്.

പോലീസ്, സ്റ്റുഡന്റ് പോലീസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ് എന്നിവർ ചേർന്ന് നിയമപരിപാലനം ഒരുക്കും. പ്രോഗ്രാം ഓഫീസ്, മീഡിയ റൂം, അപ്പീൽ കമ്മിറ്റി തുടങ്ങിയ പ്രധാന ഓഫീസുകളെല്ലാം സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ ആവും സ്ഥിതി ചെയ്യുക. ഹരിത പ്രോട്ടോകോൾ പൂർണമായും പാലിച്ചാവും രൂപീകരിച്ചിട്ടുണ്ട്. കലോത്സവം 28, നടത്തുക. ഇതിനായി 30 പ്രത്യേക കമ്മിറ്റിയും തീയതികളിൽ വൈകുന്നേരങ്ങളിൽ നടക്കും.

29, വേദിയിൽ സാംസ്കാരിക പരിപാടികൾ കലോത്സവത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും സമാപന സമ്മേളനം ഉദ്ഘാടനം കെ മുരളീധരൻ എംപിയും നിർവഹിക്കും മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെയും മറ്റുമുള്ള ആരോഗ്യ ക്ഷേമ കാര്യങ്ങളിൽ അലോപ്പതി ആയുർവേദ ഹോമിയോപ്പതി എന്നീ മൂന്ന് വിഭാഗങ്ങളുടെയും മെഡിക്കൽ സംഘങ്ങൾ പ്രധാന വേദികളിൽ അവരുടെ സേവനങ്ങൾ ഉറപ്പാക്കും.

മുഴുവൻ പേർക്കും കുടിവെള്ള സൗകര്യം അതാത് വേദികളിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടത്തും. വിവിധ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വിവിധ മെഡിക്കൽ യൂണിറ്റുകൾ, ആംബുലൻസ് സൗകര്യങ്ങൾ. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസുകൾ) എന്നിവ ഉറപ്പുവരുത്തും.

കെ.കെ.രമ എംഎൽഎ ചെയർപേഴ്സൺ), കെ പി ബിന്ദു വടകര മുൻസിപ്പൽ ചെയർപേഴ്സൺ വർക്കിംഗ് ചെയർപേഴ്സൺ), വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ (ജനറൽ കൺവീനർ) ആയ സംഘാടകസമിതിയും വിവിധ സബ് കമ്മിറ്റികളും ചേർന്ന് കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.

ട്രോഫി കമ്മിറ്റി പ്രവർത്തനങ്ങൾ

മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുന്ന മുഴുവൻ മത്സരാർത്ഥികൾക്കും മൊമെന്റോ, സർട്ടിഫിക്കേറ്റ് എന്നിവ വിതരണം ചെയ്യും. ഗ്രൂപ്പ് മത്സര വിജയികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും.

ഓവറോൾ, റണ്ണർ അപ്പ് വിജയികളാവുന്ന സബ് ജില്ലകൾക്കും യുപി, ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി വിഭാഗങ്ങളിലും അറബി സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവയിൽ ഓവറോൾ റണ്ണർ അപ്പ് വിജയികൾക്കും ട്രോഫികൾ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81715/spring-festival-in-vadakara-district-school-kalotsava-welcome-procession)