---
title: "കലാ ജീവിതങ്ങളുടെ നൊമ്പരങ്ങൾ; 'ഓർമ്മയിലെ പെരുമഴക്കാലം' പുരസ്കാര തിളക്കത്തിൽ"
english_title: "Numbers of artistic lives; 'Ormaile Perumazakalam' award shines"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81785/numbers-of-artistic-lives-ormaile-perumazakalam-award-shines"
published_at: "2022-11-24T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f15863f671_ormmayile_perumazhakkalam.jpg"
keywords: []
---

# കലാ ജീവിതങ്ങളുടെ നൊമ്പരങ്ങൾ; 'ഓർമ്മയിലെ പെരുമഴക്കാലം' പുരസ്കാര തിളക്കത്തിൽ

> **Lead Summary:** **വടകര : **സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മ്യൂസിക് വീഡിയോക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് മൊകേരി നടുപ്പൊയിൽ സ്വദേശിയായ രഞ്ജിത്ത് എസ് കരുൺ സംവിധാനം ചെയ്ത 'ഓർമ്മയിലെ പെരുമഴക്കാലം 'എന്ന മ്യൂസിക് വീഡിയോക്ക് ലഭിച്ചു.

## Article Content

**വടകര : **സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മ്യൂസിക് വീഡിയോക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് മൊകേരി നടുപ്പൊയിൽ സ്വദേശിയായ രഞ്ജിത്ത് എസ് കരുൺ സംവിധാനം ചെയ്ത 'ഓർമ്മയിലെ പെരുമഴക്കാലം 'എന്ന മ്യൂസിക് വീഡിയോക്ക് ലഭിച്ചു.

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവനുമായി സഹകരിച്ച് സൗത്ത് ഇന്ത്യൻ ഫിലിം ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച അവാർഡ് നിശയിൽ അവാർഡ് സമ്മാനിച്ചു.

തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന അവാർഡ് നിശയിൽ മുൻസ്പീക്കർ ശക്തൻ സിനിമ നടി ഉമ നായർ എന്നിവരിൽ നിന്നും സംവിധായകൻ രഞ്ജിത്ത് എസ് കരുൺ പുരസ്‌കാരം ഏറ്റുവാങ്ങി..കലാകാരൻമാർ ഓരോ നാടിന്റെയും അഭിമാനങ്ങളാണ്.

എല്ലാവരുടെയും സ്നേഹവും ബഹുമാനവും ആർജിക്കാൻ കഴിയുന്നവർ. പക്ഷെ അവരുടെ ജീവിതങ്ങളിലേക് ഇറങ്ങി ചെന്ന് നോക്കിയാൽ ശ്രുതിയും താളവും നഷ്ടപ്പെട്ട സംഗീതം പോലെ കഴിഞ്ഞു പോകുന്നവരെ ചിലരെയെങ്കിലും നമുക്ക് കാണാനാവും.

അങ്ങിനെയുള്ള ഒരു കലാകാരന്റെ കുടുംബജീവിതത്തിലെ താളപ്പിഴകൾ പ്രേമേയമാക്കി മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരം ഒരുക്കിയത് മൊകേരി നാടുപോയിലിലെ ഒരു കലാകുടുംബമാണ് വര്ഷങ്ങകളായി നാടക രംഗത്തുള്ള വടയം കരുണൻ -ഇളയടം ശോഭ ദമ്പതികളെ പ്രധാന കഥാപാത്രങ്ങളാക്കി മകൻ രഞ്ജിത്ത് എസ് കരുൺ സംവിധാനം ചെയ്ത ഓർമ്മയിലെ പെരുമഴക്കാലം എന്ന മ്യൂസിക് ആൽബം സോഷ്യൽ മീഡിയ യിൽ ഹിറ്റ്‌ ആയിരുന്നു.

തന്റെ കലയോടുള്ള പ്രണയത്തിൽ കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ മറന്നു പോകുന്ന ഒരു ചിത്രകാരന്റെ ജീവിതം മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുകയാണ് സംവിധായകൻ. അജികുമാർ പനമരം രചനയും സംഗീതവും നിർവഹിച്ച ഈ ഗാനം പാടിയിരിക്കുന്നത് ബിജു കോളിയാടി ആര്യ പുൽപള്ളി എന്നിവരാണ്.

അമിഗോസ് മീഡിയയുടെ ബാനറിൽ ഭക്തിക ബി ഷാ നിർമ്മിച്ച ഈ ആൽബത്തിന് വേണ്ടി ഗൃഹാതുരത്വം തുളുമ്പുന്ന രംഗങ്ങൾ ഒപ്പിയെടുത്തത് ദീപു ചൈത്രം ആണ്. ഒരു സൗഹൃദ കൂട്ടായ്മയുടെ വലിയ പിന്തുണ കൊണ്ടാണ് മാതാപിതാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇങ്ങനെ ഒരു ദൃശ്യാവിഷ്‌കാരം ഒരുക്കാൻ തനിക് ഭാഗ്യം ലഭിച്ചതെന്നും ഈ അവാർഡ് ആ കൂട്ടായ്മക്കുള്ള അംഗീകരമാണെന്നും സംവിധായകൻ പറഞ്ഞു.

മ്യൂസിക് ഡ്രോപ്പ്സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ആയ ഈ ആൽബത്തിന്റെ ക്രീയേറ്റീവ് സപ്പോർട്ട് പ്രദീപ്‌ കൃഷ്ണനും സഹസംവിധാനം അനൂപ് കുമാർ കല്ലിങ്കലും ആർട്ട്‌ റഊഫ് തിരൂരും ലൈറ്റ് അമൽ പൊന്നുവും നിർവഹിച്ചിരിക്കുന്നു. വരുൺ കുമാർ രജീഷ് കെ കെ തീക്കുനി എന്നിവരാണ് പ്രൊഡക്ഷൻ കോൺട്രോളേഴ്‌സ്.

നാടക ദമ്പതികൾക്ക് പുറമെ രഞ്ജിത്ത് നടുപ്പൊയിൽ, രേഖ സുന്ദർ, കിരൺ ശ്രീദേവ്, കാഞ്ചന എന്നിവര്‌രും ഇതിലഭിനയിച്ചിരിക്കുന്നു. സംവിധായകൻ തന്നെ എഡിറ്റിങ് നിർവ്വഹിച്ച ഈ ആൽബം പ്രേക്ഷേകരിൽ ഗൃഹാതുര ഓർമ്മകൾ ഉണർത്തുമെന്നു ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81785/numbers-of-artistic-lives-ormaile-perumazakalam-award-shines)