---
title: "സമാശ്വാസ നിധി; നടക്കുതാഴ സഹകരണ ബേങ്കിൽ സമാശ്വാസ നിധി വിതരണം"
english_title: "Consolation Fund; Distribution of relief funds at Nadakuthaza Cooperative Bank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/81898/consolation-fund-distribution-of-relief-funds-at-nadakuthaza-cooperative-bank"
published_at: "2022-11-25T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63804e5a0be11_nadakkuthazha_sahakarana_bank.jpg"
keywords: []
---

# സമാശ്വാസ നിധി; നടക്കുതാഴ സഹകരണ ബേങ്കിൽ സമാശ്വാസ നിധി വിതരണം

> **Lead Summary:** **വടകര: **നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിലെ അംഗങ്ങൾക്കുള്ള സമാശ്വാസ നിധി വിതരണം ബേങ്ക് പ്രസിഡണ്ട് ഇ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിലെ അംഗങ്ങൾക്കുള്ള സമാശ്വാസ നിധി വിതരണം ബേങ്ക് പ്രസിഡണ്ട് ഇ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

ഭരണ സമിതി അംഗം എം മുരളീധരൻ അധ്യക്ഷനായി. ടി വി ഹരിദാസൻ, ടി എം ഷൈജു എന്നിവർ സംസാരിച്ചു.

സെക്രട്ടറി കെ എം മനോജൻ സ്വാഗതവും, മാനേജർ പി എം സുനിൽകുമാർ നന്ദിയും പറഞ്ഞു.

ബേങ്കിലെ എ ക്ലാസ് അംഗങ്ങളിൽ മാരക രോഗങ്ങൾ ബാധിച്ചവർക്കാണ് സമാശ്വാസ നിധി നൽകുന്നത്. ലാഭത്തിൽ നിന്നും വർഷംതോറും 5 % തുക മെമ്പർ റിലീഫ് ഫണ്ടിലേക്ക് സംഘങ്ങളിൽ നിന്ന് നൽകി രജിസ്ട്രാറുടെ നിയന്ത്രണത്തിൽ രൂപീകരിക്കുന്ന നിധിയാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/81898/consolation-fund-distribution-of-relief-funds-at-nadakuthaza-cooperative-bank)