---
title: "രാഷ്ട്രീയ വൽക്കരിച്ചു; കലോത്സവ അപ്പീൽ കമ്മറ്റിക്കെതിരെ യൂത്ത് കോൺഗ്രസ്സ്"
english_title: "Politicized; Youth Congress against Kalotsava Appeal Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82051/politicized-youth-congress-against-kalotsava-appeal-committee"
published_at: "2022-11-26T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381a0c32517e_kalolsavam.jpg"
keywords: []
---

# രാഷ്ട്രീയ വൽക്കരിച്ചു; കലോത്സവ അപ്പീൽ കമ്മറ്റിക്കെതിരെ യൂത്ത് കോൺഗ്രസ്സ്

> **Lead Summary:** **വടകര: **സ്ക്കൂൾ കലോത്സവ നടത്തിപ്പിൽ ആരോപണവുമായി യുത്ത് കോൺഗ്രസ്.

## Article Content

**വടകര: **സ്ക്കൂൾ കലോത്സവ നടത്തിപ്പിൽ ആരോപണവുമായി യുത്ത് കോൺഗ്രസ്.

വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന വിവിധ ഉപജില്ലകളിലെ കലാമേളകളിലെ അപ്പീൽ കമ്മറ്റിയിൽ തോടന്നൂർ ഉപജില്ലയിലെ അധ്യാപകൻ ഹയർ സെക്കൻഡറി വിഭാഗത്തിൽ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പ്രതിനിധിയായി വന്നത് അപ്പീൽ കമ്മറ്റിയിലും രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കൂടാതെ ഇതേ പ്രതിനിധിയായ അധ്യാപകൻ്റെ സ്കൂളിലെ നിരവധി അപ്പീലുകൾ അഗീകരിച്ചത് സ്വജനപക്ഷപാതമാണെന്നും ആക്ഷേപമുണ്ട്.

അപ്പീൽ കമ്മറ്റി തീരുമാനം പുനപരിശോധിക്കണം എന്ന് യൂത്ത്കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു.നിയോജക മണ്ഡലം പ്രസിഡൻ്റ് സുബിൻ മടപ്പള്ളി അധ്യക്ഷം വഹിച്ചു.കൃഷ്ണദാസ് കെ കെ , പ്രഭിൻ പാക്കയിൽ, അജേഷ് കോയാന്റവിട എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82051/politicized-youth-congress-against-kalotsava-appeal-committee)