---
title: "കലവറ നിറയുന്നു; റവന്യൂ ജില്ലാ കലോത്സവം, ജനകീയ കലവറ നിറക്കൽ തുടങ്ങി "
english_title: "The pantry is full; Revenue District Arts Festival, Janika Kalavara started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82117/the-pantry-is-full-revenue-district-arts-festival-janika-kalavara-started"
published_at: "2022-11-26T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381eb9697fbb_kalolsavam.jpg"
keywords: []
---

# കലവറ നിറയുന്നു; റവന്യൂ ജില്ലാ കലോത്സവം, ജനകീയ കലവറ നിറക്കൽ തുടങ്ങി 

> **Lead Summary:** **വടകര: ** ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവശേഖരണത്തിനായി നവംബർ 26 ശനിയാഴ്ച രണ്ട് കലവറ വണ്ടികൾ വടകര ടൗൺ കേന്ദ്രീകരിച്ച്സാധനങ്ങൾ ശേഖരിക്കുന്നു.

## Article Content

**വടകര: ** ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവശേഖരണത്തിനായി നവംബർ 26 ശനിയാഴ്ച രണ്ട് കലവറ വണ്ടികൾ വടകര ടൗൺ കേന്ദ്രീകരിച്ച്സാധനങ്ങൾ ശേഖരിക്കുന്നു.

അല്പസമയം മുമ്പ് ബസ്റ്റാൻഡ് പരിസരത്ത് കെ കെ രമ എംഎൽഎയും, പുതിയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദുവും ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.

വടകരയിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കലവറ നിറക്കൽ, 5 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ദിവസേന പതിനായിരം പേർക്കുള്ള ഭക്ഷണമാണ് കമ്മിറ്റി ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82117/the-pantry-is-full-revenue-district-arts-festival-janika-kalavara-started)