---
title: "പോരിശ ചോരാതെ; ജില്ലാ കലോത്സവം മീഡിയ സെൻറർ പ്രവർത്തനം തുടങ്ങി"
english_title: "district Kalatsavam Media Center started functioning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82121/district-kalatsavam-media-center-started-functioning"
published_at: "2022-11-26T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381f00aec96f_kalolsavam.jpg"
keywords: []
---

# പോരിശ ചോരാതെ; ജില്ലാ കലോത്സവം മീഡിയ സെൻറർ പ്രവർത്തനം തുടങ്ങി

> **Lead Summary:** **വടകര:** കൗമാരകലാമേളയുടെ താളവും തുടിയും പോരിശ ചോരാതെ ട്രൂ വിഷൻ വായനക്കാർക്കും തൽസമയം ലഭ്യമാകും. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം മീഡിയ സെൻറർ പ്രവർത്തനം തുടങ്ങി.

## Article Content

**വടകര:** കൗമാരകലാമേളയുടെ താളവും തുടിയും പോരിശ ചോരാതെ ട്രൂ വിഷൻ വായനക്കാർക്കും തൽസമയം ലഭ്യമാകും. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം മീഡിയ സെൻറർ പ്രവർത്തനം തുടങ്ങി.

വടകര സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് പ്രൊഫ കടത്തനാട് നാരായണൻ ഉദ്ഘാടനം ചെയ്തു.

പ്രചാരണ മാധ്യമ കമ്മിറ്റി ചെയർ പേഴ്സൺ പ്രേമകുമാരി അധ്യക്ഷത വഹിച്ചു. കൺവീനർ കെപി അനിൽകുമാർ, വടയക്കണ്ടി നാരായണൻ സംസാരിച്ചു.

ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് എംപി വിശ്വനാഥൻ, രാജീവൻ പറമ്പത്ത്, കെ കെ അനിൽ, പ്രദീപ് ചോമ്പാല, ആർ രൂപേഷ്,വിപി പ്രമോദ്,മനോജ് മുതുവന, വിവി രഗീഷ്, ബിജുൽ അയാടത്തിൽ, പികെ ഷിജിത്ത് , പികെ സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.

സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിലെ താഴത്തെ നിലയിൽ രണ്ട് മുറികളാണ് മാധ്യമ-പ്രചാരണ കമ്മിറ്റിക്കായി സജ്ജീകരിച്ചിട്ടുള്ളത്.

പ്രിൻറ് - ദൃശ്യ മാധ്യമപ്രവർത്തകർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ചാനലുകൾക്ക് തൽസമയ സംപ്രേഷണം നടത്താനുള്ള സൗകര്യവുമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82121/district-kalatsavam-media-center-started-functioning)