---
title: "യുവാവിന് ദാരുണാന്ത്യം; കുഞ്ഞിപ്പള്ളിയിൽ വാഹനാപകടം, അഴിയൂർ സ്വദേശി മരിച്ചു"
english_title: "A tragic end for the young man; A native of Azhiyur died in a car accident at Kunjipally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82186/a-tragic-end-for-the-young-man-a-native-of-azhiyur-died-in-a-car-accident-at-kunjipally"
published_at: "2022-11-26T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382599dcc919_rayes_death_accident.jpg"
keywords: []
---

# യുവാവിന് ദാരുണാന്ത്യം; കുഞ്ഞിപ്പള്ളിയിൽ വാഹനാപകടം, അഴിയൂർ സ്വദേശി മരിച്ചു

> **Lead Summary:** **വടകര : **ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപത്ത് വാഹനാപകടം .അഴിയൂർ എരിക്കിൽ ചാൽ സ്വദേശി ലോറിയിടിച്ചു മരിച്ചു. അഴിയൂർ എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് ആണ് മരണപ്പെട്ടത്.

## Article Content

**വടകര : **ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപത്ത് വാഹനാപകടം .അഴിയൂർ എരിക്കിൽ ചാൽ സ്വദേശി ലോറിയിടിച്ചു മരിച്ചു. അഴിയൂർ എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് ആണ് മരണപ്പെട്ടത്.

ഇന്ന് രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളി എം.ആർ.എ ബേക്കറിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന KA 01 - AF 3205 അശോക് ലീലാന്റ് ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. നിർത്താതെ പോയി ലോറി പിന്നീട് കൈനാട്ടിയിൽ വെച്ച് പൊലീസ് പിടിച്ചു.

മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ. പരേതനായ അബ്ദുറഹ്മാന്റെയും , റാബിയയുടെയും മകനാണ്. ഭാര്യ: ഷരീഫ മക്കൾ: റിസ്വാൻ (2-ാം തരം വിദ്യാർത്ഥി) ആയിഷ (യു.കെ.ജി വിദ്യാർത്ഥിനി) ഇരുവരും കല്ലാമല സ്ക്കൂൾ വിദ്യാത്ഥികളാണ്. സഹോദരങ്ങൾ: ഹനീഫ, നവാസ്, ജലാലുദ്ദീൻ, മുബീന,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82186/a-tragic-end-for-the-young-man-a-native-of-azhiyur-died-in-a-car-accident-at-kunjipally)