---
title: "കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം  പ്രതിഭാ സംഗമം സംഘടിപ്പിച്ചു"
english_title: "Kunnummakkara Rural Library Pratibha Sangam was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8219/kunnummakkara-rural-library-pratibha-sangam-was-organized"
published_at: "2021-10-31T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617eaa02af176_kk rama mla kunnummukara .jpg"
keywords: []
---

# കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം  പ്രതിഭാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി :**എം. ബി. ബി. എസ് പഠനം പൂര്‍ത്തിയാക്കിയ ഡോ :സില്‍നയെയും, എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രന്ഥാലയ പരിധിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര അനുമോദിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി :**എം. ബി. ബി. എസ് പഠനം പൂര്‍ത്തിയാക്കിയ ഡോ :സില്‍നയെയും, എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രന്ഥാലയ പരിധിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര അനുമോദിച്ചു.

ചടങ്ങിന്റെ ഉത്ഘാടനവും ഉപഹാരസമര്‍പ്പണവും കെ. കെ രമ എം. എല്‍. എ നിര്‍വഹിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് മനോജന്‍ കാറോളി അധ്യക്ഷനായി.

ഏറാമല ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. എന്‍ റഫീഖ്, ടി. കെ രാമകൃഷ്ണന്‍, ജി. രതീഷ്, നെല്ലാച്ചേരി എല്‍. പി സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്സ് മഹിത ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ആര്‍ ശ്രീരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സി. കെ പ്രമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8219/kunnummakkara-rural-library-pratibha-sangam-was-organized)