---
title: "'എന്റെ കേരളം'സംസ്ഥാന തല ക്വിസ് മത്സരത്തിൽ വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ രണ്ടാം സ്ഥാനം നേടി"
english_title: "Vadakara Sree Shankaracharya Computer Center bagged second position in 'Ente Keralam' state level quiz competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82193/vadakara-sree-shankaracharya-computer-center-bagged-second-position-in-ente-keralam-state-level-quiz-competition"
published_at: "2022-11-27T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382d3c105778_shankaracharya.jpg"
keywords: []
---

# 'എന്റെ കേരളം'സംസ്ഥാന തല ക്വിസ് മത്സരത്തിൽ വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ രണ്ടാം സ്ഥാനം നേടി

> **Lead Summary:** **വടകര: **പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

## Article Content

**വടകര: **പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. നിലേശ്വരത്തെ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്ററിലെ സി സൂര്യ,ടി വി അപർണ്ണ എന്നിവർ ഒന്നാം സ്ഥാനവും വടകര സെന്ററിലെ രാജൻ, ശരൺ എന്നിവർ രണ്ടാം സ്ഥാനവും നേടി  .

കേരളപിറവി ദിനത്തോട് അനുബന്ധിച്ചാണ് എന്റെ കേരളം എന്ന പേരിൽ സംസ്ഥാന തല ക്വിസ് മത്സരം സംഘടിപ്പിച്ചത്. സമ്മാന വിതരണ ചടങ്ങിൽ മാനേജിങ്ങ് ഡയറക്ടർ സി സനീഷ് അധ്യക്ഷത വഹിച്ചു.

ജനറൽ മാനേജർ സുജിത്ത് ജെയിംസ്. പ്രിൻസിപ്പൽ രാജൻ പലേരി, പ്രോഗ്രാം കോഡിനേറ്റർ സൂരജ്, ശ്രീമതി ദിവ്യ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82193/vadakara-sree-shankaracharya-computer-center-bagged-second-position-in-ente-keralam-state-level-quiz-competition)