---
title: "സ്മരണകളെ പോലും കേന്ദ്ര സര്‍ക്കാര്‍  ഭയപ്പെടുന്നു: രാമചന്ദ്രന്‍ കടന്നപ്പള്ളി           "
english_title: "kadannapally ramachandran memorial function in payyoli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8224/kadannapally-ramachandran-memorial-function-in-payyoli"
published_at: "2021-10-31T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617eb16477245_congress s .jpg"
keywords: []
---

# സ്മരണകളെ പോലും കേന്ദ്ര സര്‍ക്കാര്‍  ഭയപ്പെടുന്നു: രാമചന്ദ്രന്‍ കടന്നപ്പള്ളി           

> **Lead Summary:** **പയ്യോളി: ** ചരിത്രത്താളുകളില്‍ നിന്ന് ഗാന്ധിയേയും നെഹ്‌റുവിനെയും തുടച്ചു മാറ്റാനുള്ള പ്രയത്‌നങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്മരണകളെ പോലും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും കോണ്‍ഗ്രസ്സ് എസ്. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ.പറഞ്ഞു .

## Article Content

**പയ്യോളി: ** ചരിത്രത്താളുകളില്‍ നിന്ന് ഗാന്ധിയേയും നെഹ്‌റുവിനെയും തുടച്ചു മാറ്റാനുള്ള പ്രയത്‌നങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്മരണകളെ പോലും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും കോണ്‍ഗ്രസ്സ് എസ്. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ.പറഞ്ഞു .

കോണ്‍ഗ്രസ്സ് എസ്. പയ്യോളി മണ്ഡലം സെക്രട്ടറിയും ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കെ.പി.ഭാസ്‌ക്കരന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ്സ് എസ്. പയ്യോളി മണ്ഡലം കമ്മിറ്റി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കോണ്‍ഗ്രസ്സ് എസ്. പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു . കോണ്‍ഗ്രസ്സ് എസ്.ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.രാമകൃഷ്ണന്‍ മാസ്റ്റര്‍,പി.കെ.ബാലകൃഷ്ണകിടാവ്,വി.ഗോപാലന്‍ മാസ്റ്റര്‍ , എ.വി.ബാലകൃഷ്ണന്‍ ,പി.വി.വിജയന്‍,വള്ളില്‍ ശ്രീജിത്ത്,പി.വി.സജിത്ത് ,പി.വി.അശോകന്‍,സി.കെ.വിജയന്‍, മൂഴിക്കല്‍ ചന്ദ്രന്‍, അഡ്വ:ശ്രുതി പി.വി.എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വെച്ച് കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഷഹദാന്‍ എസ്.വി, ഫാത്തിമ സിയ എന്നി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8224/kadannapally-ramachandran-memorial-function-in-payyoli)