---
title: "എം എസ് എഫ് അനുമോദന സംഗമം സംഘടിപ്പിച്ചു"
english_title: "MSF organized a felicitation meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82295/msf-organized-a-felicitation-meeting"
published_at: "2022-11-27T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63837107badb3_msf.jpg"
keywords: []
---

# എം എസ് എഫ് അനുമോദന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **വടകര :**എം എസ് എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെന്റ്-കോളേജ് യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര :**എം എസ് എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെന്റ്-കോളേജ് യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു.

പരിപാടി മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എംഎസ്എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ സഫീർ കെ കെ അധ്യക്ഷത വഹിച്ചു. മുസ്തഫ കല്ലാമല , ഹിജാസ് വി പി , മുബഷിർ പി കെ,ഫജർ ഇ കെ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സഹൽ കോറോത്ത് റോഡ് സ്വാഗതവും ട്രഷറർ ആസിഫ് ഒ കെ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82295/msf-organized-a-felicitation-meeting)