നടനും സംവിധായകനുമായ ശ്രീധരൻ മേപ്പയിൽ അന്തരിച്ചു

നടനും സംവിധായകനുമായ ശ്രീധരൻ മേപ്പയിൽ അന്തരിച്ചു
Nov 28, 2022 12:27 PM | By Susmitha Surendran

വടകര : നടനും സംവിധായകനും ഗാനരചയിതാവുമായ മേപ്പയിൽ ശ്രീസുമം വീട്ടിൽ ശ്രീധരൻ മേപ്പയിൽ (73) അന്തരിച്ചു. കടത്തനാടൻ നാടകക്കളരിയിൽ പതിറ്റാണ്ടുകൾ സജീവം.

ജില്ലയിലെ അറിയപ്പെട്ട കലാസമിതിയായ "വടകര ഭാസുര കലാകേന്ദ്രത്തിന്റെ സാരഥിയായി ഇരുപത്തിരണ്ടു വർഷക്കാലം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തും മഹാനഗരങ്ങളിലും നാടകമവതരിപ്പിച്ചിട്ടുണ്ട്.

60 ഒളം അമേച്ചർ നാടകങ്ങളിൽ അഭിനയിച്ചു. 34 നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നടൻ,നാടകകൃത്ത്, സംവിധായകൻ എന്നീ നിലയിൽഅറിയപ്പെടുന്നു.

ആകാശവാണി ആർട്ടിസ്റ്റ്, സീരിയൽ - സിനിമാ നടൻ, കേരളോത്സവത്തിലും സ്കൂൾ യുവജനോത്സവത്തിലും നിരവധി മലയാള നാടകങ്ങളും സംസ്കൃത നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സ്കൂൾ യുവജനോത്സവത്തിലും സംസ്ഥാന കേരളോത്സവത്തിലും സംസ്ഥാന പാരലൽ കോളേജ് കലോത്സവത്തിലും രചിച്ച് സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആകാശ വാണിയിൽ ചിത്രീകരണങ്ങളും നാടകങ്ങളും അവതരിപ്പിച്ച് വരുന്നു. സ്കൂൾ ഓഫ് ഡ്രാമ, തൃശ്ശൂർ നൽകിയ നിരവധി പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സി.സി ആർ.റ്റി.ഇ ഡൽഹിയിൽ വച്ച് നൽകിയ ചിൽഡ്രൻസ് തിയറ്ററിൽ പരിശീലനം ലഭിച്ചിട്ടുണ്ട്.  തേൻ മലർ ഗാന സമാഹാരം പ്രസിദ്ധീകരിച്ചു.

നാടക ഗാനങ്ങൾ സിഡിയാക്കി. പാപ് കോസ് പ്രസിഡന്റ് ആണ് റിട്ട. അധ്യാപകൻ ഗുജറാത്തി എസ് ബി സ്കൂൾ . ഭാര്യ സി. സുമതി ( റിട്ട.ജൂനിയർ സൂപ്രണ്ട്. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ഓഫിസ് കോഴിക്കോടി .

മക്കൾ : എസ്. നീത (നരിക്കു നി ഇംഗ്ലീഷ് മീഡിയം സ്കൂൾ ), , നിഷാന്ത് ശ്രീധരൻ (ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി), മരുമക്കൾ : നൗഷാദ് ചേളന്നൂർ (സദ്ഭാവന വേൾഡ് സ്കൂൾ കോഴിക്കോട്). അനുശ്രീ (ഐഡിബിഐ ബാങ്ക് കോഴിക്കോട്).

സഹോദരങ്ങൾ. : ഒ.ആർ. പണിക്കർ, ഒ.ശാരദ (റിട്ട അധ്യാപിക അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ), പരേതരായ ഒ.കെ. പണിക്കർ, കുമാരൻ പണിക്കർ ബാലൻ

Actor and director Sreedharan passed away in Mepa

Next TV

Related Stories
#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു

Apr 21, 2024 09:42 PM

#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു

ചാനിയംകടവ് പടിക്കൽ ബാലകുറുപ്പ്...

Read More >>
#obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു

Apr 21, 2024 09:34 AM

#obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്...

Read More >>
#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

Apr 9, 2024 11:07 PM

#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

ആയഞ്ചേരി തറോപ്പെയിൻ കുമ്പളോട്ട് കുമ്പളോട്ട് വത്സല ...

Read More >>
#obituary|ആതിര ഭവനിൽ സീന ബാബുരാജ്  അന്തരിച്ചു

Apr 8, 2024 08:30 PM

#obituary|ആതിര ഭവനിൽ സീന ബാബുരാജ് അന്തരിച്ചു

വൈക്കിലശ്ശേരി നെഹ്റു സ്മാരക വായനശാലയ്ക്ക് സമീപം ആതിര ഭവനിൽ സോണ ബാബുവിൻ്റെ ഭാര്യ സീന ബാബുരാജ് അന്തരിച്ചു...

Read More >>
#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

Apr 8, 2024 05:30 PM

#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

ബാലസാഹിത്യകാരനും, റിട്ടേഡ് അധ്യാപകനുമായ എം. വി.കരുണൻ വിയോത്ത് ...

Read More >>
Top Stories