---
title: "ഫലമറിയാൻ ഇനി കാത്തിരിക്കേണ്ട; കലോത്സവ വേദിയിൽ ബിഗ് സ്ക്രീനും"
english_title: "Don't wait any longer to know the results; A big screen at the Kalotsava venue."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82376/dont-wait-any-longer-to-know-the-results-a-big-screen-at-the-kalotsava-venue"
published_at: "2022-11-28T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638462a5c459f_kalolsavam_BIGSCREN.jpg"
keywords: []
---

# ഫലമറിയാൻ ഇനി കാത്തിരിക്കേണ്ട; കലോത്സവ വേദിയിൽ ബിഗ് സ്ക്രീനും

> **Lead Summary:** **വടകര: **61ാ മത് കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവവേദിയിൽ ബിഗ് സ്ക്രീനും.മത്സരഫലങ്ങൾ തത്സമയം അറിയാൻ വേണ്ടിയുള്ള എൽഇഡി വാൾ ഉദ്ഘാടനം അജന്യ, പിആർഡി കോഴിക്കോട് നിർവ്വഹിച്ചു.

## Article Content

**വടകര: **61ാ മത് കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവവേദിയിൽ ബിഗ് സ്ക്രീനും.മത്സരഫലങ്ങൾ തത്സമയം അറിയാൻ വേണ്ടിയുള്ള എൽഇഡി വാൾ ഉദ്ഘാടനം അജന്യ, പിആർഡി കോഴിക്കോട് നിർവ്വഹിച്ചു.

സെൻറ് ആൻറണീസ് സ്കൂൾ മുറ്റത്താണ് ബിഗ് സ്ക്രീൻ ഒരുക്കിയത്. കോഴിക്കോട് ഡിഇഒ ധനേഷ് കെ.പി, മീഡിയ& പബ്ലിസിറ്റി കൺവീനർ അനിൽകുമാർ കെ പി, പ്രോഗ്രാം കൺവീനർ വിനോദ് വി.വി, തോടന്നൂർ എഇഒ സി.കെ. ആനന്ദ് കുമാർ, പടയക്കണ്ടി നാരായണൻ, കെ.കെ അനില്‍, ആർ. രൂപേഷ്. തുടങ്ങിയവർ ഉദ്ഘാടന വേളയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82376/dont-wait-any-longer-to-know-the-results-a-big-screen-at-the-kalotsava-venue)