---
title: "ഇന്ദിരാ ജ്യോതി പ്രയാണത്തിന് മണിയൂര്‍ കുറുന്തോടിയില്‍ സ്വീകരണം നല്‍കി"
english_title: "indria jyothi prayanam - at maniyoor kurunthodi "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8239/indria-jyothi-prayanam-at-maniyoor-kurunthodi"
published_at: "2021-10-31T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ecaeee986c_indria jyothi prayanam .jpg"
keywords: []
---

# ഇന്ദിരാ ജ്യോതി പ്രയാണത്തിന് മണിയൂര്‍ കുറുന്തോടിയില്‍ സ്വീകരണം നല്‍കി

> **Lead Summary:** വില്യാപ്പള്ളി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് (ഒക്ടോബര്‍ 31) വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ജ്യോതി പ്രയാണം സംഘടിപ്പിച്ചു.

## Article Content

വില്യാപ്പള്ളി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് (ഒക്ടോബര്‍ 31) വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ജ്യോതി പ്രയാണം സംഘടിപ്പിച്ചു.

വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിടണ്ട് എടവലത്ത് കണ്ടി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാ ജ്യോതിക്ക് മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കുറുന്തോടിയില്‍ സ്വീകരണം നല്‍കി.

യോഗത്തില്‍ മണ്ഡലം പ്രസിടണ്ട് പി.എം കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

എം.സി.നാരായണന്‍, രാധാകൃഷ്ണന്‍ ഒതയോത്ത്, മoത്തില്‍ റസാക്ക്, ചാലില്‍ അഷറഫ്, പൂത്തോളിക്കണ്ടി രാജന്‍, എന്‍.കെ.രവീന്ദ്രന്‍, കെ.പി.മനോജന്‍, ഇസ്മയില്‍ മാസ്റ്റര്‍, സുരേഷ് കുറ്റിലാട്ട്, കെ.എം.രാജന്‍, ജാഥാ ലീഡര്‍ എടവലത്ത് കണ്ടി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8239/indria-jyothi-prayanam-at-maniyoor-kurunthodi)