---
title: "മലപ്പുറക്കാരന് വിജയം; അറബി അക്ഷരശ്രോകം മുഹമ്മദ് നാസിറിനും എം എച്ച് വെള്ളുവങ്ങാടിന് മിന്നും വിജയം"
english_title: "Victory for Malappuram; Mohammad Nasir and MH Velluvangad won the Arabic alphabet"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82394/victory-for-malappuram-mohammad-nasir-and-mh-velluvangad-won-the-arabic-alphabet"
published_at: "2022-11-28T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63847ae4cbcaf_mappilapatt_first.jpg"
keywords: []
---

# മലപ്പുറക്കാരന് വിജയം; അറബി അക്ഷരശ്രോകം മുഹമ്മദ് നാസിറിനും എം എച്ച് വെള്ളുവങ്ങാടിന് മിന്നും വിജയം

> **Lead Summary:** **വടകര:** അറബി - മാപ്പിള കവി എം എച്ച് വെള്ളുവങ്ങാടിന് ഇത് പന്ത്രണ്ടാം വർഷത്തിൻ്റെ വിജയ തിളക്കം.കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിലാണ് രണ്ട് മലപ്പുറക്കാർ വേറിട്ട വിജയം നേടിയത്.

## Article Content

**വടകര:** അറബി - മാപ്പിള കവി എം എച്ച് വെള്ളുവങ്ങാടിന് ഇത് പന്ത്രണ്ടാം വർഷത്തിൻ്റെ വിജയ തിളക്കം.കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിലാണ് രണ്ട് മലപ്പുറക്കാർ വേറിട്ട വിജയം നേടിയത്.

അറബി അക്ഷര ശ്ലോകം മത്സരത്തിലാണ് പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്ക്കൂൾ ഒമ്പതാ ക്ലാസ് വിദ്യാർത്ഥി മലപ്പുറം മഞ്ചേരി ആമയൂരിലെ ആറ്റിങ്ങൽ മുഹമ്മദ് നാസിറിന് ഒന്നാം സ്ഥാനം നേടിയത്.

ഉപ്പ സിദ്ധിഖിനും ഉമ്മ സുമയ്യയ്ക്കും സഹോദരി നാദിറക്കുമൊപ്പമാണ് നാസിർ എത്തിയത്. എം എച്ച് വെള്ളുവങ്ങാടിൻ്റെ വരികളാണ് ചൊല്ലിയത്. മകനും മൂന്ന് പ്രാവശ്യം സംസ്ഥാന സ്കൂൾ കലോത്സവ ജേതാവുമായ ഷിബിലി എം എച്ച് ആണ് പരിശീലകൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82394/victory-for-malappuram-mohammad-nasir-and-mh-velluvangad-won-the-arabic-alphabet)