---
title: "വേണമെങ്കിൽ ഉർദുവും വഴങ്ങും; ഈണമിട്ട് പ്രസന്റേഷനിലെ നിഹാരികയും സംഘവും "
english_title: "Urdu will also yield if needed; Niharika and her team in the melodious presentation."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82414/urdu-will-also-yield-if-needed-niharika-and-her-team-in-the-melodious-presentation"
published_at: "2022-11-28T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638496d96042c_CHERAVOOR_SCHOOL.jpg"
keywords: []
---

# വേണമെങ്കിൽ ഉർദുവും വഴങ്ങും; ഈണമിട്ട് പ്രസന്റേഷനിലെ നിഹാരികയും സംഘവും 

> **Lead Summary:** **വടകര:** വേണമെങ്കിൽ ഏതു ഭാഷയും വഴങ്ങും. സംഗീതത്തിന് ഭാഷ ദേശാന്തര അതിർത്തികൾക്കപ്പുറമുള്ള സ്വാധീനം മനുഷ്യരിൽ ചെലുത്താൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കലോത്സവ വേദിയിൽ കണ്ടത്.

## Article Content

**വടകര:** വേണമെങ്കിൽ ഏതു ഭാഷയും വഴങ്ങും. സംഗീതത്തിന് ഭാഷ ദേശാന്തര അതിർത്തികൾക്കപ്പുറമുള്ള സ്വാധീനം മനുഷ്യരിൽ ചെലുത്താൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കലോത്സവ വേദിയിൽ കണ്ടത്.

വടകരയിൽ നടന്നുകൊണ്ടിരിക്കുന്ന കോഴിക്കോട് ജില്ല റവന്യൂ കലോത്സവ വേദിയാണ് അപൂർവ്വം നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

എൽപി വിഭാഗം ഉറുദു സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ ചേവായൂർ.

നിഹാരികയും ആറോളം സഹ കൂട്ടുകാരികളും ചേർന്നാണ് സംഘഗാനം ആലപിച്ചത്. കലോത്സവത്തിന് വേണ്ടി മാത്രമാണ് തീർത്തും വശമില്ലാത്ത ഭാഷയായ ഉറുദുഭാഷ പഠിച്ചത്.

അതിലുപരി ഒന്നാം സ്ഥാനത്തോടെ തിളക്കമാർന്ന വിജയം നേടിയതും. മത്സരത്തിന് വേണ്ടി മാത്രം പുറത്തുനിന്ന് ഉറുദു അധ്യാപകനെ കൊണ്ടുവന്നാണ് ഈ ഒരു നേട്ടം ചേവായൂർ സ്കൂൾ കൈവരിച്ചത്.

ആദ്യമായി ഉറുദു ഭാഷ പഠിക്കുകയും ഗാനമാലപിക്കുകയും ചെയ്ത്, ഒന്നാം സ്ഥാനം നേടിയതിന്റെ തിളക്കത്തിലാണ് നിഹാരികയും, കൂട്ടുകാരും. ഇതിന്റെ ആഹ്ലാദത്തിലാണ് ചേവായൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82414/urdu-will-also-yield-if-needed-niharika-and-her-team-in-the-melodious-presentation)