---
title: "കഥ പറയാൻ ഇനിയും ബാക്കി; താരമായി കുറ്റ്യാടിക്കാരി നൈറ"
english_title: "Naira Mujeeb won first place in the UP Category Arabic Storytelling Competition."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82425/naira-mujeeb-won-first-place-in-the-up-category-arabic-storytelling-competition"
published_at: "2022-11-28T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384a2289e1aa_NAIRA.jpg"
keywords: []
---

# കഥ പറയാൻ ഇനിയും ബാക്കി; താരമായി കുറ്റ്യാടിക്കാരി നൈറ

> **Lead Summary:** **വടകര: **കഥ പറയാൻ ഇനിയും ബാക്കി. താരമായി കുറ്റ്യാടിയിലെ നൈറ മുജീബ്. വടകരയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം അറബിക് കഥപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് നൈറ മുജീബ്.

## Article Content

**വടകര: **കഥ പറയാൻ ഇനിയും ബാക്കി. താരമായി കുറ്റ്യാടിയിലെ നൈറ മുജീബ്. വടകരയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം അറബിക് കഥപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് നൈറ മുജീബ്.

കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് നൈറ. കുന്നുമൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കഥ പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് സ്കൂളിനുള്ള അംഗീകാരമായി. സ്കൂളിലെ അറബിക് അധ്യാപികയായ ലൈല ടീച്ചറുടെ ശിക്ഷണത്തിലാണ് നൈറ ഈ നേട്ടം കൈവരിച്ചത്, മാത്രവുമല്ല ക്ലാസ് ടീച്ചർ അൻഷിഫ് മാഷിന്റെ തികഞ്ഞ പിന്തുണയും.

മുജീബ്- ഹസീന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് നൈറ. ഫൈഹ, ഹൈസ എന്നിവർ സഹോദരിമാരാണ്. നൈറയുടെ നേട്ടത്തിൽ ആഹ്ലാദിക്കുകയാണ് കുറ്റ്യാടി എം ഐ യു പി അധ്യാപകരും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82425/naira-mujeeb-won-first-place-in-the-up-category-arabic-storytelling-competition)