---
title: "മഴെ... വേണ്ടായിരുന്നു; മഹാമാരിയെ തോല്പിച്ചില്ലെ, പിന്നെയെല്ലെ മഴ"
english_title: "Rain to dull the spring color of art"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82426/rain-to-dull-the-spring-color-of-art"
published_at: "2022-11-28T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384a52e1382d_kalolsavam.jpg"
keywords: []
---

# മഴെ... വേണ്ടായിരുന്നു; മഹാമാരിയെ തോല്പിച്ചില്ലെ, പിന്നെയെല്ലെ മഴ

> **Lead Summary:** **മഴ വടകര:** കലയുടെ വസന്തത്തിൻ്റെ നിറം കെടുത്താൻ മഴ. സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയിൽ തിരുവാതിര അരങ്ങേറുമ്പൊഴാണ് ചിന്നം പിന്നമല്ല, കനത്ത് മഴ പെയ്തത്.

## Article Content

**മഴ വടകര:** കലയുടെ വസന്തത്തിൻ്റെ നിറം കെടുത്താൻ മഴ. സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയിൽ തിരുവാതിര അരങ്ങേറുമ്പൊഴാണ് ചിന്നം പിന്നമല്ല, കനത്ത് മഴ പെയ്തത്.

> ആസ്വാദകർ പിറുപിറുത്തു, "മഴെ ഇത് വേണ്ടായിരുന്നു. മഹാമാരിയെ തോല്പിച്ചില്ലെ, പിന്നെയെല്ലെ മഴ" തുണി പന്തലായതിനാൽ കാഴ്ച്ചക്കാർ മഴയിൽ കുതിർന്നു .

ചിലർ കുട കരുതി. ചിലർ കസേരകൾ കുടയാക്കി. മാധ്യമങ്ങളുടെ ക്യാമറകൾ നനയാതിരിക്കാൻ ടാർപോളീൻ വലിച്ചുകെട്ടി. കുട്ടികൾ മഴയെ കൂസാത്തെ നിറഞ്ഞാടിയപ്പോൾ മഴ തോറ്റ് തോർന്ന് പോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82426/rain-to-dull-the-spring-color-of-art)