---
title: "ചൂട് ചുക്ക് കാപ്പിയും; കലോത്സവ വേദിയിൽ പൊലീസുകാരുടെ കാപ്പി വിതരണം "
english_title: "Distribution of coffee by policemen at the festival venue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82427/distribution-of-coffee-by-policemen-at-the-festival-venue"
published_at: "2022-11-28T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384ab04c53b7_police_festival.jpg"
keywords: []
---

# ചൂട് ചുക്ക് കാപ്പിയും; കലോത്സവ വേദിയിൽ പൊലീസുകാരുടെ കാപ്പി വിതരണം 

> **Lead Summary:** ** വടകര: ** ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കുന്ന ചുമതല മാത്രമല്ല, കലാപ്രതിഭകൾക്കും കലോത്സവത്തിനെത്തിയ എല്ലാവർക്കും സൗജന്യ ചുക്കുകാപ്പിയും കുടിവെള്ളവുമെത്തിച്ച് വടകരയിലെ പൊലീസുകാരും .

## Article Content

** വടകര: ** ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കുന്ന ചുമതല മാത്രമല്ല, കലാപ്രതിഭകൾക്കും കലോത്സവത്തിനെത്തിയ എല്ലാവർക്കും സൗജന്യ ചുക്കുകാപ്പിയും കുടിവെള്ളവുമെത്തിച്ച് വടകരയിലെ പൊലീസുകാരും .

കേരളാ പൊലീസ് അസോസിയേഷൻ നേതൃത്വത്തിലാണ് ഈ മാതൃകാ പ്രവർത്തനം. ആയിരത്തിൽപരം പേർക്കാണ് ആദ്യ നാളിൽ തന്നെ ദാഹം തീർത്തത്.

വരുന്ന മൂന്ന് ദിവസവും ഇത് തുടരും .ജില്ലാ പ്രസിഡൻ്റ് വി.പി സുരേഷ്, ട്രഷറർ സുഖിലേഷ്, വൈ. പ്രസിഡൻ്റ് സുധീഷ് ,ജോ സെക്രട്ടറി രജീഷ്, സംസ്ഥാന സമിതി അംഗം സജിത്ത് പിടി, ശോഭ ടി.പി, അമൃത വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82427/distribution-of-coffee-by-policemen-at-the-festival-venue)