---
title: "ഉത്തര തന്നെ; മോണോ ആക്ടിൽ ഉത്തരയ്ക്ക് ഒന്നാംസ്ഥാനം"
english_title: "Uttara won first place in mono act."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82429/uttara-won-first-place-in-mono-act"
published_at: "2022-11-28T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384aea524744_uthara.jpg"
keywords: []
---

# ഉത്തര തന്നെ; മോണോ ആക്ടിൽ ഉത്തരയ്ക്ക് ഒന്നാംസ്ഥാനം

> **Lead Summary:** ** വടകര: **മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി ഉത്തര എം. സെന്റ് ആൻറണീസ് സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി.

## Article Content

** വടകര: **മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി ഉത്തര എം. സെന്റ് ആൻറണീസ് സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി.

ഹൈസ്കൂൾ വിഭാഗം മോണോആക്ട് മത്സരത്തിലാണ് ഉത്തരയ്ക് തിളക്കമാർന്ന വിജയം നേടുവാനായത്. സത്യൻ മുദ്രയുടെ കീഴിലാണ് ഉത്തര മോണോ ആക്ട് അഭ്യസിച്ചത്.

സ്കിറ്റിലും, നാടോടി നൃത്തത്തിലും പങ്കെടുക്കുന്നുണ്ട് ഈ മിടുക്കി. സജ്ന- മനോജ് ദമ്പതികളുടെ ഇളയമകളാണ്. സഹോദരി സ്നേഹ ബി.എസ്.സി വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82429/uttara-won-first-place-in-mono-act)