---
title: "ദേവപ്രിയക്ക് കന്നട എളുപ്പമാണ്; മേപ്പയൂരിന് ഒന്നാം സ്ഥാനം"
english_title: "Kannada is easy for Devapriya; 1st place for Mepayur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82430/kannada-is-easy-for-devapriya-1st-place-for-mepayur"
published_at: "2022-11-28T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384b18a1deb7_devapriya.jpg"
keywords: []
---

# ദേവപ്രിയക്ക് കന്നട എളുപ്പമാണ്; മേപ്പയൂരിന് ഒന്നാം സ്ഥാനം

> **Lead Summary:** **വടകര: **ദേവപ്രിയക്ക് കന്നട വഴങ്ങി എളുപ്പമായപ്പോൾ ഒന്നാം സ്ഥാനം അടിച്ചിരിക്കുകയാണ് മേപ്പയ്യൂർ ഹൈസ്കൂളിന്. വടകരയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലൽ മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചത്.

## Article Content

**വടകര: **ദേവപ്രിയക്ക് കന്നട വഴങ്ങി എളുപ്പമായപ്പോൾ ഒന്നാം സ്ഥാനം അടിച്ചിരിക്കുകയാണ് മേപ്പയ്യൂർ ഹൈസ്കൂളിന്. വടകരയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലൽ മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചത്.

കന്നട പദ്യം ചൊല്ലൽ മത്സരം കൂടാതെ കവിതാരചന മത്സരത്തിലും ദേവപ്രിയയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മേപ്പയൂർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവപ്രിയ. രാജീവൻ- പ്രജുല ദമ്പതികളുടെ ഏക മകളാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82430/kannada-is-easy-for-devapriya-1st-place-for-mepayur)