---
title: "പരാതി പറഞ്ഞവർക്ക് ബി ഗ്രെയിഡ്; സ്റ്റേജ് മാനേജർക്കെതിരെ പാരാതി പ്രളയം"
english_title: "Grade B for complainants; Flood of complaints against the stage manager"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82432/grade-b-for-complainants-flood-of-complaints-against-the-stage-manager"
published_at: "2022-11-28T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384b6816b507_DANCE.jpg"
keywords: []
---

# പരാതി പറഞ്ഞവർക്ക് ബി ഗ്രെയിഡ്; സ്റ്റേജ് മാനേജർക്കെതിരെ പാരാതി പ്രളയം

> **Lead Summary:** **വടകര: **ഹയർ സെക്കണ്ടറി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ സ്റ്റേജ് മാനേജർക്കെതിരെ പാരാതി പ്രളയം .സ്റ്റേജിലെ അപാകത ചൂണ്ടിക്കാട്ടി പരാതി പറഞ്ഞ വിദ്യാർത്ഥികൾക്കെതിരെ ബി ഗ്രെയിഡ് നൽകിയതായി പരാതി.

## Article Content

**വടകര: **ഹയർ സെക്കണ്ടറി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ സ്റ്റേജ് മാനേജർക്കെതിരെ പാരാതി പ്രളയം .സ്റ്റേജിലെ അപാകത ചൂണ്ടിക്കാട്ടി പരാതി പറഞ്ഞ വിദ്യാർത്ഥികൾക്കെതിരെ ബി ഗ്രെയിഡ് നൽകിയതായി പരാതി.

കോഴിക്കോട് മെഡിക്കൽ കോളോജ് റഹ്മാനിയ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി സ്നിഗ്ദ ഉൾപ്പെടെയുള്ളവർക്കാണ് പരാതി.

വേദി അഞ്ചായ ടെക്നിക്കൽ ഹൈസ്ക്കൂളിലെ വേദിയിലാണ് നിലത്ത് വിരിച്ച കാർപ്പറ്റ് തെന്നിമാറിയത്. സ്നിഗ്ദ നൃത്തം ചെയ്യുന്നതിനിടെ സ്റ്റേജ് മാനേജർ കാർപ്പറ്റ് വലിച്ചു മാറ്റി.

ഇതിനെതിരെ പ്രതികരിച്ച സ്റ്റേജ് മനേജറോട് പരാതി പറഞ്ഞ അഞ്ച് കുട്ടികളുടെ ചെസ്റ്റ് നമ്പർ സ്റ്റേജ് മാനേജർ വിധികർത്താക്കൾക്ക് നൽകി.

തുടർന്ന് സ്റ്റേജ് മാനേജരാണ് ഫലം പ്രഖ്യാപിച്ചതെന്നും കുട്ടിയും രക്ഷിതാക്കളും ആരോപിക്കുന്നു. ഇവർ അപ്പീൽ കമ്മറ്റിക്ക് പരാതി നൽകിയിട്ടുണ്ട് .ഒപ്പം ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82432/grade-b-for-complainants-flood-of-complaints-against-the-stage-manager)