---
title: "അപ്പീലിലൂടെ ഒന്നാംസ്ഥാനം;  സംഘനൃത്തം സെൻറ് ജോസഫ്സിന്"
english_title: "First place by appeal; Group dance for St. Joseph's"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82439/first-place-by-appeal-group-dance-for-st-josephs"
published_at: "2022-11-28T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384c4f3dfa3e_nadodinrutham.jpg"
keywords: []
---

# അപ്പീലിലൂടെ ഒന്നാംസ്ഥാനം;  സംഘനൃത്തം സെൻറ് ജോസഫ്സിന്

> **Lead Summary:** **വടകര: **സംഘനൃത്തത്തിൽ അപ്പീലിലൂടെ ഒന്നാം സ്ഥാനം. സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന് അഭിമാനത്തിളക്കം. വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിൽ യുപി വിഭാഗം സംഘ നൃത്തത്തിലാണ് അപ്പീലിലൂടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായത്.

## Article Content

**വടകര: **സംഘനൃത്തത്തിൽ അപ്പീലിലൂടെ ഒന്നാം സ്ഥാനം. സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന് അഭിമാനത്തിളക്കം. വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിൽ യുപി വിഭാഗം സംഘ നൃത്തത്തിലാണ് അപ്പീലിലൂടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായത്.

നേരത്തെ ഒന്നാം സ്ഥാനം പ്രൊവിഡൻസ് സ്കൂളിനായിരുന്നു. 2009 മുതൽ തന്നെ സംഘ നൃത്തത്തിൽ ജില്ലാ സംസ്ഥാന ചാമ്പ്യന്മാരായ ടീം എന്ന നിലയിൽ മികച്ച പാരമ്പര്യമാണ് സെൻറ് ജോസഫ്സിനുള്ളത്.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ എസ് അക്കാദമിയുടെ സാജു ജോർജിന്റെ ശിക്ഷണത്തിലാണ് വിദ്യാർത്ഥിനികൾ നൃത്തം അഭ്യസിച്ചിരുന്നത്.

ആറുമാസത്തോളം നീണ്ട കഠിന പരിശീലമാണ് വിദ്യാർത്ഥിനികൾക്ക് താൻ നൽകിയിരുന്നത്, എന്നും ഒന്നാം സ്ഥാനം ഞങ്ങൾ അർഹിച്ചതാണെന്നും സാജു ജോർജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82439/first-place-by-appeal-group-dance-for-st-josephs)