വടകര: സൂര്യനുദിച്ചപ്പോൾ അവസാന വർഷ വിദ്യാർത്ഥിയുടെ മോഹം പൂവണിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അവസാനവർഷ വിദ്യാർത്ഥിയുടെ മോഹമാണ് പൂവണിഞ്ഞത്.
വടകരയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ടി.പിദേവസൂര്യ . ഹയർസെക്കൻഡറി വിഭാഗം മോണോആക്ടിലാണ് ഒന്നാം സ്ഥാനത്തോടെ അഭിമാനനേട്ടം കൈവരിക്കാനായത്.
മോണോ ആക്ടിനെ കൂടാതെ, ചാക്യാർകൂത്തിലും പദ്യം ചൊല്ലൽ മത്സരത്തിലും ഈ മിടുക്കൻ പങ്കെടുക്കുന്നുണ്ട്. പത്താം ക്ലാസ് വരെ സിൽവർ ഹിൽസ് ഹൈസ്കൂളിൽ പഠിച്ച ദേവസൂര്യ അവിടെ നിന്നും പരിചയമുട്ട്, മോണോ ആക്ട് എന്നിവയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
വിപിൻദാസ്, ഗിരീഷ് കളത്തിൽ എന്നീ ഗുരുക്കന്മാരുടെ കീഴിലാണ് അഭ്യസിക്കുന്നത്. ടിപി സുന്ദർദാസിന്റെയും, ഷബിഷയുടെയും മകനാണ്. അൻവിത്,ആരിഷ് എന്നിവർ സഹോദരന്മാരാണ്.
T. Pidevasuriya has won the first position in mono act