---
title: "ട്രിപ്പിൾ ജാസിൽ പുതിയ താരോദയമായി അലൻ"
english_title: "Allen as a new star in triple jazz"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82444/allen-as-a-new-star-in-triple-jazz"
published_at: "2022-11-28T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384cb320b782_ALAN_PIC.jpg"
keywords: []
---

# ട്രിപ്പിൾ ജാസിൽ പുതിയ താരോദയമായി അലൻ

> **Lead Summary:** **വടകര:** ട്രിപ്പിൾ ജാസിൽ പുതിയ താരോദയമായി അലൻ. വടകരയിൽ നടക്കുന്ന ജില്ലാ റവന്യൂ കലോത്സവത്തിലാണ് പുതിയ താരോദയമായി അലൻ മാറിയത്. ഹയർസെക്കൻഡറി വിഭാഗം ട്രിപ്പിൾ ജാസ് വായനയിലാണ് സെൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി നേട്ടം കൈവരിച്ചത്.

## Article Content

**വടകര:** ട്രിപ്പിൾ ജാസിൽ പുതിയ താരോദയമായി അലൻ. വടകരയിൽ നടക്കുന്ന ജില്ലാ റവന്യൂ കലോത്സവത്തിലാണ് പുതിയ താരോദയമായി അലൻ മാറിയത്. ഹയർസെക്കൻഡറി വിഭാഗം ട്രിപ്പിൾ ജാസ് വായനയിലാണ് സെൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി നേട്ടം കൈവരിച്ചത്.

2016ൽ ഫ്ലവേഴ്സ് ചാനലിൽ നടന്ന കോമഡി നൈറ്റ്സിൽ സിദ്ധാർത്ഥ് നാഗരാജനോടൊപ്പം അലനും പങ്കെടുത്തിരുന്നു. ആറാം ക്ലാസ് മുതൽ തന്നെ കിച്ചൻ ഓർക്കസ്ട്ര, റിഥം ശിവലിംഗ മുതലായവയിൽ പരിശീലനം നേടിയിരുന്നു. ദയാ ശങ്കറും, ഷിജിൻലാലുമാണ് ആദ്യ പരിശീലകർ.

നേരത്തെ മീഞ്ചന്ത ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. 2019ൽ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മൃദംഗ വായനയിൽ എ ഗ്രേഡ് നേടിയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം അലൻ ഒരു സംഗീത കുടുംബത്തിൽ നിന്നാണ് വരുന്നത്.

അമ്മാവന്മാരായ ലിജേഷ് എം.വി തപലിസ്റ്റും, വേലിക്കുട്ടി താമരശ്ശേരി ചെണ്ട വിദ്വാനുമാണ്. ഇദ്ദേഹത്തിന്റെ കീഴിലാണ് ഇപ്പോൾ അലൻ അഭ്യസിച്ചു വരുന്നത്. അനീഷ് കുമാർ എ.കെ പിതാവും, ലിജി.എം.ടി മാതാവുമാണ്. ഏക സഹോദരി അലീന അനീഷ്, പിജി വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82444/allen-as-a-new-star-in-triple-jazz)