---
title: "സംഘാടകരൊരുങ്ങി ;  കെഎസ്‌ടിഎ  ജില്ലാ  സമ്മേളനം  വടകരയിൽ "
english_title: "The KSTA District Conference will be held on December 18 and 19 in Vadakara."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8247/the-ksta-district-conference-will-be-held-on-december-18-and-19-in-vadakara"
published_at: "2021-11-01T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f368c0e8b9_pk divakaran .jpg"
keywords: []
---

# സംഘാടകരൊരുങ്ങി ;  കെഎസ്‌ടിഎ  ജില്ലാ  സമ്മേളനം  വടകരയിൽ 

> **Lead Summary:** വടകര: കെഎസ്ടിഎ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തീയതികളില്‍ വടകരയില്‍ നടക്കും. സമ്മേളനം വിജയിപ്പിക്കാനുള്ള സംഘാടക സമിതി രൂപീകരണയോഗം കേളു ഏട്ടന്‍ പി പി ശങ്കരന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു.

## Article Content

വടകര: കെഎസ്ടിഎ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തീയതികളില്‍ വടകരയില്‍ നടക്കും. സമ്മേളനം വിജയിപ്പിക്കാനുള്ള സംഘാടക സമിതി രൂപീകരണയോഗം കേളു ഏട്ടന്‍ പി പി ശങ്കരന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. വി പി സദാനന്ദന്‍ അധ്യക്ഷനായി.

കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി പി രാജീവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണന്‍, സി സതീശന്‍, സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി മധു സ്വാഗതവും സബ് ജില്ലാ സെക്രട്ടറി വി പി സന്ദീപ് നന്ദിയും പറഞ്ഞു.

സമ്മേളന നടത്തിപ്പിന് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ഭാരവാഹികള്‍: ടി പി ഗോപാലന്‍ (ചെയര്‍മാന്‍), എ കെ ബാലന്‍, പി കെ സതീശന്‍, കെ പുഷ്പജ, പി പി ബാലന്‍, എന്‍ കെ അഖിലേഷ്, എം നാരായണന്‍, കെ പി ബാബു, ടി കെ അഖില്‍, ടി പി രാജന്‍, പ്രസാദ് (വൈസ് ചെയര്‍മാന്‍മാര്‍), കെ നിഷ (കണ്‍വീനര്‍), വി വി വിനോദ്, വി പി സന്ദീപ്, കെ രഞ്ചുമോന്‍, കെ അജിത, അഖിലേഷ് ചന്ദ്ര, പി പ്രമോദ് (ജോ. കണ്‍വീനര്‍മാര്‍)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8247/the-ksta-district-conference-will-be-held-on-december-18-and-19-in-vadakara)