---
title: "വെസ്റ്റേൺ വയലിനിൽ നടക്കാവ് ഗേൾസ് തന്നെ ഒന്നാമത്."
english_title: "The Nadakkav Girls on the Western Violin are the first."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82470/the-nadakkav-girls-on-the-western-violin-are-the-first"
published_at: "2022-11-29T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385955a48d4d_vayalinn.jpg"
keywords: []
---

# വെസ്റ്റേൺ വയലിനിൽ നടക്കാവ് ഗേൾസ് തന്നെ ഒന്നാമത്.

> **Lead Summary:** **വടകര: **വെസ്റ്റേൺ വയലിൻ മത്സരത്തിൽ നടക്കാവ് ഗേൾസ് സ്കൂൾ ഒന്നാം സ്ഥാനം കരസ്തമാക്കി. ഹയർസെക്കൻഡറി വിഭാഗം വയലിൻ മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ദേവിഗ രജീന്ദർ കരസ്ഥമാക്കിയത്.

## Article Content

**വടകര: **വെസ്റ്റേൺ വയലിൻ മത്സരത്തിൽ നടക്കാവ് ഗേൾസ് സ്കൂൾ ഒന്നാം സ്ഥാനം കരസ്തമാക്കി. ഹയർസെക്കൻഡറി വിഭാഗം വയലിൻ മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ദേവിഗ രജീന്ദർ കരസ്ഥമാക്കിയത്.

നടക്കാവ് ഗേൾസിലെ സ്കൂൾ ലീഡറും പ്ലസ് ടു വിദ്യാർത്ഥിനിയും ആണ് . വയലിൻ മത്സരങ്ങളിൽ എന്നും മികവ് പുലർത്തിയ പാരമ്പര്യമുണ്ട് ദേവിഗക്ക്. റവന്യൂ ജില്ലാ കലോത്സവത്തിൽ അതേ മികവ് അവർ ആവർത്തിക്കുകയും ചെയ്തു.

അജിത് കുമാർ മാലാപറമ്പിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ ആറു വർഷമായി ദേവിഗ വെസ്റ്റേൺ വയലിൻ അഭ്യസിച്ചു വരുന്നു. പ്രൊവിഡൻസ് യു പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ തുടരുന്നതാണ് ഈ ഒരു പരിശീലനം.

രജീന്ദർ- അർച്ചന ദമ്പതികളുടെ മകളാണ് ദേവിഗ. മൂത്ത സഹോദരി ഗോപികയും വയലിനിസ്റ്റാണ്. ഗോപിക തുടർച്ചയായി അഞ്ചു വർഷം വയലിനിൽ സംസ്ഥാനതല വിജയി ആയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82470/the-nadakkav-girls-on-the-western-violin-are-the-first)