---
title: "കന്നട പ്രസംഗത്തിൽ ഒന്നാമത് ആതിഥേയർക്ക്; അഭിമാനമായി ആരാധ്യ "
english_title: "Aradhya won first place in Kannada speech"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82474/aradhya-won-first-place-in-kannada-speech"
published_at: "2022-11-29T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638596bdb3c6c_aradhya.jpg"
keywords: []
---

# കന്നട പ്രസംഗത്തിൽ ഒന്നാമത് ആതിഥേയർക്ക്; അഭിമാനമായി ആരാധ്യ 

> **Lead Summary:** **വടകര:** പ്രസംഗം എന്നും ഹരമാണ് ആരാധ്യയ്ക്ക് . ഭാഷയൊന്നു പ്രശ്നമല്ല. നീട്ടിയും കുറുക്കിയും , അംഗവിക്ഷേപങ്ങളോടു കൂടിയും ആരാധ്യ കത്തിക്കയറുമ്പോൾ സദസ് ആവേശലഹരിയിലാകും.

## Article Content

**വടകര:** പ്രസംഗം എന്നും ഹരമാണ് ആരാധ്യയ്ക്ക് . ഭാഷയൊന്നു പ്രശ്നമല്ല. നീട്ടിയും കുറുക്കിയും , അംഗവിക്ഷേപങ്ങളോടു കൂടിയും ആരാധ്യ കത്തിക്കയറുമ്പോൾ സദസ് ആവേശലഹരിയിലാകും.

കന്നട ഭാഷയിൽ പ്രസംഗ മത്സരത്തിൽ തോടന്നൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുകയും ഇന്നലെ നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിലും കന്നട പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി നാടിന്റെ താരമായി മാറിയിരിക്കുകയാണ് കീഴൽ ദേവിവിലാസം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ .

ഏതു വിഷയം കൊടുത്താലും എളുപ്പം പഠിച്ച് ആകർഷകമായി അവതരിപ്പിക്കുന്നതിൽ ആരാധ്യക്കുള്ള കഴിവ് വളരെ മികവുറ്റതാണ്. വിവിധ കലാമത്സരങ്ങളിൽ സബ് ജില്ലയിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. മുടപ്പിലാവിൽ തെക്കേ എടോളി രാമചന്ദ്രന്റേയും വിനീതയുടേയും മകളാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82474/aradhya-won-first-place-in-kannada-speech)