---
title: "പാഠകം പാരായണത്തിൽ ഏറാമലയിൽ നിന്നൊരു താരോദായം"
english_title: "A tarodayaam from Eramala in Pathakam Parayanam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82480/a-tarodayaam-from-eramala-in-pathakam-parayanam"
published_at: "2022-11-29T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385a01d02d5e_hari_nandh.jpg"
keywords: []
---

# പാഠകം പാരായണത്തിൽ ഏറാമലയിൽ നിന്നൊരു താരോദായം

> **Lead Summary:** **വടകര :** ജില്ലാ സ്കൂൾ കലോത്സവത്തിൽ പാഠകം പാരായണത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ( എച്ച് എസ്) എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ഓർക്കാട്ടേരി കെ കെ എം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഹരിനന്ദ് വസുദേവ് നാടിന് അഭിമാനമായി.

## Article Content

**വടകര :** ജില്ലാ സ്കൂൾ കലോത്സവത്തിൽ പാഠകം പാരായണത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ( എച്ച് എസ്) എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ഓർക്കാട്ടേരി കെ കെ എം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഹരിനന്ദ് വസുദേവ് നാടിന് അഭിമാനമായി.

മഹാഭാരതത്തിൽ അർജുൻ പാശുപതാസ്ത്രത്തിന് വേണ്ടി മഹാ ശിവനെ തപസ്സു അനുഷ്ഠിക്കുമ്പോൾ അർജുനന്റെ ശിവ ഭക്തി പരിശോധിക്കാനായി ശിവ ഭഗവാൻ കിരാത രൂപത്തിൽ എത്തുന്ന കഥാ ഭാഗമാണ് ഹരിനന്ദ് പാഠകം പാരായണത്തിൽ അവതിരിപ്പിച്ചത്.

ജില്ലാ കലോത്സവത്തിൽ സമസ്യ പൂരണത്തിൽ ഹരി നന്ദിന് ബി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം ശ്രീനാഥ് കണ്ണൂരാണ് പാഠകം അഭ്യസിപ്പിച്ചത്. സംസ്കൃതം അധ്യാപിക അനുപമ ടീച്ചർ ( കെ കെ എം ജി വി എച്ച് എസ് എസ്) ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ഓർക്കാട്ടേരി കക്കാട്ട് ഇല്ലത്ത് പ്രേം ചന്ദിന്റേയും (കെ എസ് ആർ ടി സി വടകര ഡിപ്പോ) സുമയുടേയും(മടപ്പള്ളി ഗവ. കോളേജ് )മകനാണ് ഹരി നന്ദ് . പാഠകത്തിന് പുറമെ തബല അഭ്യസിക്കുന്നുണ്ട്.

പാഠകം പാരായണത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ശ്രീദേവി ( കെ കെ എം ജി വി എച്ച് എസ് എസ്) പിതൃ സഹോദര പുത്രിയാണ്. സഹോദരി ദേവ്ന പാർവ്വതി ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത ഗാനാലാപനം , പദ്യം ചൊല്ലൽ, സംഘഗാനം എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82480/a-tarodayaam-from-eramala-in-pathakam-parayanam)