---
title: "ആവേശം കൂട്ടാൻ; വിജയ മുദ്രകളുമായി ട്രോഫി കമ്മിറ്റി"
english_title: "Trophy committee with victory seals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82484/trophy-committee-with-victory-seals"
published_at: "2022-11-29T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385a2e1317f8_trofi.jpg"
keywords: []
---

# ആവേശം കൂട്ടാൻ; വിജയ മുദ്രകളുമായി ട്രോഫി കമ്മിറ്റി

> **Lead Summary:** **വടകര: **വിജയമുദ്രകളുമായി ട്രോഫി കമ്മിറ്റി. കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയന്റെ (കെ എച്ച് എസ് ടി യു) നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റി പ്രവർത്തിക്കുന്നത്.

## Article Content

**വടകര: **വിജയമുദ്രകളുമായി ട്രോഫി കമ്മിറ്റി. കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയന്റെ (കെ എച്ച് എസ് ടി യു) നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റി പ്രവർത്തിക്കുന്നത്.

61ാമത് കോഴിക്കോട് ജില്ല റവന്യു കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ഏറ്റവും വിസ്മയകരമായ ട്രോഫി തന്നെയാണ് വിതരണം ചെയ്യുന്നത്.

സെൻറ് ആൻറണീസ് മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തെ ട്രോഫികൾ ഏവരെയും ആകർഷിപ്പിക്കുന്നു. കെ .എച്ച് .എസ് .ടി.യു ഭാരവാഹികളായ പ്രസിഡണ്ട് ആർ കെ ഷാഫി, ജനറൽ സെക്രട്ടറി അദീബ് അഹമ്മദ്, ട്രഷറർ ഹാരിസ് എം, ട്രോഫി കമ്മിറ്റി വൈസ് ചെയർമാൻ ഷമീം അഹമ്മദ്, ജോയിന്റ് കൺവീനർ ഇസ്മായിൽ മൊട്ടേമ്മൽ. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82484/trophy-committee-with-victory-seals)